പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബാഴ്‌സിലോണയ്‌ക്ക് സമനില
PROPRO
ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിക്കുന്ന സ്പാനിഷ് ഭീമന്‍‌ റയല്‍ മാഡ്രിഡുമായി പോയിന്‍റകലം കുറയ്‌ക്കാനുള്ള സുവര്‍ണ്ണാവസരം മുന്‍ ചാമ്പ്യന്‍‌മാരായ ബാഴ്‌സിലോണ നഷ്ടമാക്കി. സ്പാനിഷ് ലാലിഗയില്‍ തുടര്‍ച്ചയായി സമനിലയും തോല്‍‌വിയും അലട്ടുന്ന ബാഴ്‌സിലോണയെ ഞായറാഴ്ച സമനിലയില്‍ കുരുക്കിയത് ദുര്‍ബ്ബലരായ ഗറ്റാഫേ ആയിരുന്നു.

സൂപ്പര്‍ താരങ്ങള്‍ നിരന്നിട്ടും ബാഴ്സയെ സ്വന്തം മണ്ണില്‍ ഗോളടിക്കാന്‍ ഗറ്റാഫേ പ്രതിരോധം അനുവദിച്ചില്ല. സ്പാനിഷ് ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ വില്ലാ റയലിനും റയലുമായുള്ള പോയിന്‍റകലം കുറയ്‌ക്കാന്‍ കിട്ടിയ അവസരം മുതലാക്കാനായില്ല. റയലിനോട് മത്സരിക്കുന്ന അവര്‍ ഞായറാഴ്ച സെവില്ലയോട് 2-0 നു പരാജയം രുചിച്ചു.

ബ്രസീല്‍ സ്ട്രൈക്കര്‍ ലൂയിസ് ഫാബിയാനോ ഇരുപത്തി മൂന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തിയതിനു പിന്നാലെ രണ്ടാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റി മാലി താരം കനൂട്ടും മുതലാക്കി. ഒന്നാം സ്ഥാനക്കാരായ റയലിന് പോയിന്‍റ് 66 ഉണ്ട്. ശനിയാഴ്ച അവര്‍ റയല്‍ മല്ലോര്‍ക്കെയുമായി 1-1 സമനില വഴങ്ങി.

വെസ്ലി സ്നീഡറിലൂടെ ആദ്യ പകുതിയില്‍ തന്നെ മുന്നിലെത്തിയ റയലിനെ മല്ലോര്‍ക്ക പകരക്കാരനായി കളത്തിലെത്തിയ വലെറോയിലൂടെയാണ് പിടിച്ചു നിര്‍ത്തിയത്. പ്രതിരോധക്കാരന്‍ സെര്‍ജിയോ റാമോസ് ഇടയ്‌ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് റയലിനു തിരിച്ചടിയായി. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ വില്ലാറയലിനും മൂന്നാം സ്ഥാനത്തായിരുന്ന ബാഴ്‌സിലോണയ്‌ക്കും 59 പോയിന്‍റു വീതമാണ് ഉള്ളത്.
കൂടുതല്‍
റോ സ്പാനിഷ് കളം വിടുന്നു?
എസ് ബി ടി യ്‌ക്ക് പരാജയം
ബെക്കാം ഗോളടിച്ചു: ഗ്യാലക്‍സിക്ക് ജയം
ഒലിവര്‍ കാനെ ആദരിക്കാന്‍ ബഗാന്‍
ബയേണിനും ഫിയോറന്‍റീനയ്‌ക്കും സമനില
എ എഫ് സി: ഈസ്റ്റ്ബംഗാളിനു ജയം