പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടോട്ടന്‍ ഹാമും കൊല്‍ക്കത്തയിലേക്ക്
PROPRO
ജര്‍മ്മന്‍ലീഗ് ക്ലബ്ബ് ബയേണ്‍ മ്യൂണിക് കൊല്‍ക്കത്തയില്‍ എത്തുന്നതിനു പിന്നാലെ ഇംഗ്ലീഷ്ക്ലബ്ബ് ടോട്ടന്‍ഹാം ഹോട്‌സ്പറും ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നു. ഏഷ്യന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ എത്തുന്ന ടോട്ടന്‍ ഹാം മെയ് 18ന് കൊല്‍ക്കത്താ വമ്പന്‍‌മാരായ ഈസ്റ്റ്ബംഗാളുമായി സാള്‍ട്ട്‌ലേക്കില്‍ പ്രദര്‍ശനമത്സരം കളിക്കും.

ഇന്ത്യന്‍ ദേശീയ ടീമുമായി ഒരു കളിയാണ് ടോട്ടന്‍ഹാം പദ്ധതി ഇട്ടതെങ്കിലും ഇന്ത്യന്‍ പരിശീലകന്‍ ഡേവ് ഹ്യൂട്ടന്‍ ഈ നീക്കത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ടോട്ടന്‍ ഹാമിനോട് നേരിടുന്ന വന്‍ പരാജയം സാഫ് ഗെയിംസിനായി തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ ആത്‌മ വിശ്വാസത്തെ ബാധിക്കുമെന്നാണ് ഹ്യൂട്ടന്‍റെ വിലയിരുത്തല്‍.

എന്നാല്‍ സാഫ് ക്യാമ്പിലെ ഇന്ത്യന്‍ താരങ്ങളെ വിട്ടു തരാന്‍ ഈസ്റ്റ്ബംഗാള്‍ ഹ്യൂട്ടനോട് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബായ ടോട്ടന്‍ ഹാം കരുത്തരായതിനാല്‍ തങ്ങളുടെ നിരയിലെ ഏറ്റവും മികച്ച താരങ്ങളെ തന്നെ ഇറക്കാനാണ് ഈസ്റ്റ് ബംഗാളിന്‍റെയും താല്പര്യം. ഇംഗ്ലണ്ട് ടീമിലെ ദേശീയതാരങ്ങള്‍ ഉള്‍പ്പെടൂന്ന നിരയാണ് ടോട്ടന്‍ ഹാമിന്‍റേത്.

ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്ക് അടുത്ത മാസം ഇന്ത്യയില്‍ എത്തുമെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മെയ് 27ന് സാള്‍ട്ട്‌ലേക്കില്‍ നടക്കുന്ന മത്സരം ഇതിഹാസ താരം ഒളിവര്‍ കാന്‍റെ അവസാന മത്സരമായിരിക്കും എന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളില്‍ ആരൊക്കെ കളിക്കും എന്ന കാര്യം വ്യക്തമല്ല.
കൂടുതല്‍
സന്തോഷ്‌‌ട്രോഫി വിക്ടര്‍ പരിശീലിപ്പിക്കും
ഫെനര്‍ബാസ് ചെല്‍‌സിയെ അട്ടിമറിച്ചു
മാഞ്ചസ്റ്ററിനും ബാഴ്‌സയ്‌ക്കും ജയം
നയനാര്‍ ഫുട്ബോള്‍ ഏപ്രില്‍ 14 ന്
ന്യൂകാസിലിന് ഉജ്വലജയം
റയല്‍ വീണ്ടും ജയപാതയില്‍