പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യൂറോപ്പില്‍ തീപാറും പോരാട്ടങ്ങള്‍
PROPRO
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ തീപാറും പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ ഇംഗ്ലീഷ് കരുത്തന്‍‌മാരായ ആഴ്‌സണല്‍ എ സി മിലാനെ നേരിടും. സ്പാനിഷ്ക്ലബ്ബ് ബാഴ്‌സിലോണയ്‌ക്ക് കെല്‍റ്റിക്കാണ് എതിരാളികള്‍. സെവില്ല ഫെനര്‍ബാഷെയുടെ യുവതുര്‍ക്കികള്‍ക്കെതിരെ പോരാടും.

ചാമ്പ്യന്‍‌മാരായ എ സി മിലാന് തന്നെയാണ് കളിക്കു മുമ്പുള്ള സാധ്യത കല്‍പ്പിക്കുന്നത്. ആഴ്‌സണലിന്‍റെ തട്ടകമായ എമിറേറ്റ്‌സിലെ ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും ഗോളടിക്കാതെ പിരിയുകയായിരുന്നു. സാന്‍സീറോയിലെ സ്വന്തം കളിക്കളത്തില്‍ മുന്‍ ഇംഗ്ലീഷ് ചാമ്പ്യന്‍‌മാരെ കശാപ്പ് ചെയ്യാമെന്നാണ് ആന്‍സലോട്ടിയുടെ കുട്ടികളുടെ പ്രതീക്ഷ.

എന്നാല്‍ ടീം അത്ര മികച്ച ഫോമിലല്ലെന്നതിനാല്‍ മദ്ധ്യനിര താരം കാകയേയും മുന്നേറ്റക്കാരം പാറ്റോയേയും ആശ്രയിച്ചാണ് മില്‍കാന്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നത്. സീരി എയില്‍ അഞ്ചാം സ്ഥാനത്താണ് മിലാന്‍റെ കിടപ്പ്. മദ്ധ്യനിരയില്‍ പന്തെത്തിക്കാന്‍ കാകയുണ്ടെങ്കിലും മുന്നില്‍ അത് വലയിലെത്തിക്കാനുള്ളവര്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനത്താണ്. തിയറി ഹെന്‍‌റി ബാഴ്‌സിലോണയില്‍ പോയതിന്‍റെ അഭാവം സെസ്ക് ഫാബ്രിഗാസും ടോഗോ താരം അഡൊബായേറും ചേര്‍ന്ന് നികത്തുന്നുണ്ട്. ന്യൂകാമ്പില്‍ ബാഴ്‌സിലോണയുടെ മത്സരം സ്കോട്ടിഷ് ചാമ്പ്യന്‍‌മാരായ കെല്‍റ്റിക്കിനെതിരെയാണ്. അപ്രതീക്ഷിതമായത് ഒന്നും സംഭവിച്ചില്ലെങ്കില്‍ ബാഴ്‌സ ക്വാര്‍ട്ടറില്‍ കടക്കും. മെസ്സി, ഹെന്‍‌റി, എറ്റൂ, ഡെക്കോ എല്ലാവരും ഫോമിലാണ്.

അങ്കാറയില്‍ സ്പാനിഷ് കരുത്തന്‍‌മാരായ സെവില്ല തുര്‍ക്കിയിലെ ഫെനര്‍ബാഷെയെ നേരിടും. ആറ് കളിക്കാരെയാണ് സെവില്ല തിരിച്ചു വിളിച്ചിരിക്കുന്നത്. സൈ‌‌ഡോ കെയ്‌‌ത, ഡിയഗോ കാപ്പല്‍, ഇവിക്കാ ഡ്രാഗൂട്ടിനോവിക്, ജൂലിയന്‍ എസ്ക്യൂഡേ, ലൂയിസ് ഫാബിയാനോ ഫ്രെഡറിക്ക് കനൂട്ട് എന്നിവരെ ഒന്നിപ്പിച്ചായിരിക്കും സെവില്ലയുടെ ആക്രമണങ്ങള്‍.
കൂടുതല്‍
ഫുട്ബോള്‍: വമ്പന്‍‌മാര്‍ക്ക് പരാജയം
ലിവര്‍പൂള്‍, എവര്‍ട്ടന്‍ ജയിച്ചു
ഫുട്ബോള്‍ വാര്‍ത്തകള്‍
ബെക്കാമിന്‍റെ ഗ്യാലക്‍സിക്കു പരാജയം
ബെക്കാമിനു തിരിച്ചു വരണം
സീരി എ: യുവന്‍റസിനു സമനില