പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രീമിയര്‍ലീഗ്: എഎഫ്സി എതിര്‍ക്കുന്നു
PROPRD
ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ ഇംഗ്ലണ്ടിനു പുറത്ത് നടത്തുവാനുള്ള നീക്കത്തെ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും എതിര്‍ക്കുകയാണ്. മുപ്പത്തൊമ്പതാം റൌണ്ട് മത്സരങ്ങള്‍ സ്വന്തം വേദിക്കു പുറത്ത് നടത്താമെന്ന പ്രീമിയര്‍ ലീഗ് സംഘാടകരുടെ തീരുമാനമാണ് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ അതൃപ്തിക്കു കാരണമായിരിക്കുന്നത്.

ഇത് നല്ലൊരു ആശയമല്ലെന്നും മറ്റു രാജ്യങ്ങളില്‍ ആഭ്യന്തര ലീഗുകള്‍ക്ക് ഇത് ദോഷം ചെയ്യുമെന്ന് എ എഫ് സി പ്രസിഡന്‍ഡ് മൊഹമ്മദ് ബിന്‍ ഹമാം പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഏഷ്യയില്‍ എങ്ങും വന്‍ പ്രചാരമാണ് ഇപ്പോള്‍ തന്നെ. മരിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ലീഗുകളോടുള്ള ആവേശത്തിന്‍റെ കടയ്‌ക്കല്‍ കത്തി വയ്‌ക്കലാകും പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ മറ്റു രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു.

യു വേഫ പ്രസിഡന്‍ഡ് മിഷേല്‍ പ്ലാറ്റിനി ഈ നീക്കത്തെ തമാശ എന്നാണ് പറയുന്നത്. അതേ സമയം ഈ നീക്കം ചിലപ്പോള്‍ യു എസ് സ്വീകരിച്ചേക്കാമെന്ന് അവരുടെ ഉന്നതാധികാരികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫയുടെ തീരുമാനം ആരായുമെന്നാണ് യു എസ് ഫുട്ബോള്‍ അസോസിയേഷനുകള്‍ വ്യക്തമാക്കുന്നത്.

പ്രീമിയര്‍ ലീഗുകളില്‍ ഒരു റൌണ്ട് കൂടി നടപ്പിലാക്കാനുള്ള തീരുമാനം എങ്ങു നിന്നും എതിര്‍പ്പു നേരിടുന്നുണ്ടെങ്കിലും ഇത് ഈ കായിക രംഗത്തിനു ഗുണം ചെയ്യുമെന്നാണ് പ്രീമിയര്‍ ലീഗ് ചീഫ് എക്‍സിക്യുട്ടീവുകള്‍ പറയുന്നത്. 20 ക്ലബ്ബുകള്‍ക്കും ഇതിന്‍റെ ഗുണം ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
കൂടുതല്‍
പ്രീമിയര്‍ലീഗ്: ആഴ്‌സണല്‍ തലപ്പത്ത്
സ്പാനിഷ്‌‌ലീഗ്: റയല്‍ അലറി
യുണൈറ്റഡിനെ സിറ്റി അട്ടിമറിച്ചു
ഈജിപ്ത് കപ്പ് നിലനിര്‍ത്തി
വിവ തോറ്റു
വെറ്ററന്‍സ് ഫുട്ബോള്‍: കേരളം തോറ്റു