പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റയലിനും ബാഴ്‌സയ്‌ക്കും ജയം
robinho
PROPRO
സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കുതിക്കുന്ന റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനക്കാരായ ബാഴ്‌സിലോണയ്‌ക്കും ജയം തുടരുന്നു. ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് റയല്‍ സറഗോസയെ വീഴ്ത്തിയപ്പോള്‍ ബാഴ്‌സിലോണയുടെ വിജയം റയല്‍ മല്ലോര്‍ക്കയ്‌ക്ക് എതിരെയായിരുന്നു.

റയലിനായി ഗോള്‍ കണ്ടെത്തിയത് ഡച്ചു താരം റൂഡ് വാന്‍ നീത്സ്റ്റര്‍ റൂയി, റോബീഞ്ഞോ എന്നിവരുടെ വകയായിരുന്നു. ഗോള്‍ കീപ്പര്‍ ഇഗര്‍ കാസിലസിന്‍റെ ഉജ്വല സേവുകളായിരുന്നു സറഗോസയെ ഗോള്‍ കണ്ടെത്തുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്. അറുപത്താറാം മിനിറ്റില്‍ റൂയി ഹെഡ്ഡറിലൂടെ ആദ്യഗോള്‍ കണ്ടെത്തിയതെങ്കിലും ഉജ്വലമായ ഫിനിഷിംഗിലൂടെ റോബീഞ്ഞോ രണ്ടാം ഗോള്‍ കണ്ടെത്തി.

വിജയത്തോടെ സ്വന്തം മൈതാനത്ത് ഒരു മത്സരങ്ങളില്‍ പോലും പരാജയപ്പെട്ടിട്ടില്ല എന്ന റക്കോഡ് നിലനിര്‍ത്താന്‍ റയലിനായി. ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായ ബാഴ്സിലോണയുമായി ഏഴു പോയിന്‍റു വ്യത്യാസത്തിലാണ് റയല്‍ പോകുന്നത്. രണ്ടാം സ്ഥാനക്കാരായ ബാഴ്‌സയും ഇതേ സ്കോറിനു തന്നെ മല്ലോര്‍ക്കയെ പരാജയപ്പെടുത്തി.

കാമറൂണ്‍ താരം സാമുവല്‍ എറ്റു, മെക്‍സിക്കന്‍ താരം റാഫേല്‍ മാര്‍ക്കസ് എന്നിവരായിരുന്നു ബാഴ്‌സിലോണയുടെ സ്കോറര്‍മാര്‍. ശനിയാഴ്ച നടന്ന മത്സരത്തില്‍ എതിരാളികളുടെ മണ്ണിലായിരുന്നു ബാഴ്‌സയുടെ ജയം. കഴിഞ്ഞ വര്‍ഷം അവസാനം റയലിനോടേറ്റ ഏക ഗോള്‍ പരാജയത്തില്‍ നിന്നുണരുന്ന പ്രകടനമാണ് ബാഴ്‌സ കാഴ്ച വച്ചത്.

റീയല്‍ ബെറ്റിസിനെ 3-0 നു പരാജയപ്പെടുത്തി സെവില്ലയും ഈ വര്‍ഷത്തെ ആദ്യ മത്സരത്തില്‍ വിജയം കണ്ടെത്തി. ബ്രസീലിയന്‍ താരം ലൂയിസ് ഫാബിയാനോ രണ്ടു ഗോളുകളും ദാനിയെല്‍ അല്വാരസ് മൂന്നാം ഗോളും കണ്ടെത്തി.റയലിനു 44 പോയിന്‍റും ബാഴ്‌സിലോണയ്‌ക്ക് 37 പോയിന്‍റുമുണ്ട്. എസ്പാനിയോളാണ് മൂന്നാം സ്ഥാനത്ത്. എസ്പാനിയോള്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ വില്ലാ റയലിനെ 3-0 നു പരാജയപ്പെടുത്തി.
കൂടുതല്‍
ചെല്‍‌സിക്കും മാഞ്ചസ്റ്ററിനും ജയം
ദ്രോഗ്ബയ്‌ക്കായി ഐവറി കോസ്റ്റ്
ഐ ലീഗ്: ജെ സി ടി മുന്നേറുന്നു
സമനില: ലിവര്‍പൂള്‍ താഴേയ്‌ക്ക്
റയലിനു ജയം, ബാഴ്‌സയ്‌ക്ക് സമനില
പ്രീമിയര്‍ലീഗില്‍ വമ്പന്‍‌മാര്‍ക്ക് ജയം