പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കാപ്പല്ലോ ഇംഗ്ലീഷ് പരിശീലകന്‍
cappello
ANIANI
ഇറ്റാലിയന്‍ താരവും മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനുമായിരുന്ന ഫാബിയോ കാപ്പല്ലോ ഇനി ഇംഗ്ലീഷ് ടീമിനെ പരിശീലിപ്പിക്കുമെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികമായ സ്ഥിരീകരണമായില്ലെങ്കിലും ടീമിന്‍റെ ചുമതല കാപ്പല്ലോയ്‌ക്ക് തന്നെ നല്‍കാനാണ് നീക്കമെന്നു ബി ബി സി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത ലോകകപ്പ് നടക്കുന്ന 2010 വരെയുള്ള കാലയളവില്‍ നാല് ദശലക്ഷം പൌണ്ടിനാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ഈ മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനുമായി കരാറിലെത്തിയിരിക്കുന്നത്. പിന്നീട് വിളിച്ചു ചേര്‍ക്കുന്ന കോണ്‍ഫറന്‍സില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ കാപ്പല്ലോയെ നിയോഗിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തും.

യൂറോപ്യന്‍ കപ്പ് യോഗ്യത സമ്പാദിക്കാന്‍ കഴിയാതിരുന്നതെനെ തുടര്‍ന്ന് സ്റ്റീവ് മക്ലാരന്‍ വിരമിച്ച ഒഴിവിലാണ് കാപ്പല്ലോ നിയമിതനാകുന്നത്. കഴിഞ്ഞ ദിവസം മുന്‍ ചെല്‍‌സി പരിശീലകന്‍ ജോസ് മൊറീഞ്ഞോ ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാനുള്‍ല ഉദ്യമത്തില്‍ നിന്നും പിന്‍‌മാറിയിരുന്നു.

61 കാരനായ കാപ്പല്ലോയുടെ സഹായിയായി മുന്‍ ഇംഗ്ലീഷ് താരം അലന്‍ ഷിയററെയോ സ്റ്റുവര്‍ട്ട് പിയേഴ്‌സിനെയോ നിയോഗിക്കാനും സാധ്യതയുണ്ട്. ഒട്ടേറെ നാടകീയമായിട്ടാണ് കാപ്പല്ലോ ഇംഗ്ലീഷ് ടീമിനൊപ്പം എത്തുന്നത്. മക്‍ക്ലാറനെ പുറത്താക്കിയതിന്‍റെ തൊട്ടു പിന്നാലെ തന്നെ തനിക്കുള്ള താല്പര്യം കാപ്പല്ലോ അറിയിച്ചതാണ്. എന്നാല്‍ ഇംഗ്ലണ്ട് പോര്‍ച്ചുഗീസുകാരന്‍ ജോസ് മൊറീഞ്ഞോയ്‌ക്ക് പിന്നാലെയായി പോയി.

എന്നാല്‍ മൊറീഞ്ഞോ പരിശീലകാനുള്ള അവസാന ഘട്ടത്തില്‍ പിന്‍‌മാറി. ഇവര്‍ ഇരുവര്‍ക്കും പുറമേ ഇറ്റാലിയന്‍ ടീമിനു ലോകകപ്പ് നേടിക്കൊടുത്ത മാഴ്‌സലോ ലിപ്പിയെയും ഇംഗ്ലണ്ടിനു നോട്ടമുണ്ടായിരുന്നു. ഇറ്റലിയിലും സ്പെയിനിലും കഴിവ് തെളിയിച്ച ശേഷമാണ് കാപ്പല്ലോ ഇംഗ്ലണ്ടിലേക്ക് വരുന്നത്.

16 വര്‍ഷത്തിനിടയില്‍ ഒമ്പതു ലീഗ് കിരീടങ്ങളിലാണ് പങ്കാളിയായത്. അതും യൂറോപ്പിലെ പ്രമുഖ ടീമുകളായ എ സി മിലാന്‍, റയല്‍ മാഡ്രിഡ്, യുവന്‍റസ്, റോമ എന്നിവര്‍ക്കൊപ്പം. 1994 ല്‍ മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട കാപ്പല്ലോ കളിക്കാരെന്ന നിലയില്‍ ഇറ്റലിക്കൊപ്പം 32 കളികളില്‍ പങ്കെടുത്തിട്ടുണ്ട്.
കൂടുതല്‍
ആഫ്രിക്കന്‍ ഫുട്ബോളര്‍ ദ്രോഗ്ബ മുന്നില്‍
റോമ മാഞ്ചസ്റ്ററിനെ പിടിച്ചുകെട്ടി
റയലും ലിവര്‍പൂളും നോക്കൌട്ടില്‍
റയലിനും ലിവര്‍പൂളിനും മരണപ്പോരാട്ടം
ബാഴ്‌സയ്‌ക്കും ഇന്‍ററിനും ജയം
ആഴ്‌സണലിനെ മിഡില്‍‌സ്ബറോ അടിച്ചിട്ടു