സ്പാനിഷ് ലീഗിലെ കടുത്ത പൊരാട്ടങ്ങളില്‍ ഒന്നില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ വീഴ്ത്തി സ്പാനിഷ് ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ലീഗ് ടെബിളില്‍ ഒന്നാമതെത്തി. സ്കോറിംഗ് കണ്ടെത്താന്‍ റയല്‍ മാഡ്രിഡ് പാടുപെട്ട മത്സരത്തില്‍ അമ്പത്തഞ്ചാം മിനിറ്റില്‍ റൂഡ്‌വാന്‍ നീത്സ്റ്റര്‍ റൂയിയുടെ ഗോളാണ് സ്പാനിഷ് ക്ലബ്ബിനെ രക്ഷിച്ചത്. മദ്ധ്യനിരയില്‍ നിന്നും നീട്ടി കിട്ടിയ പന്ത് അത്‌ലറ്റിക്കോ ഗോളി ദാനിയേല്‍ അരാന്‍ സുബിയയെ വെട്ടിച്ച് റൂയി വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഈ വിജയത്തോടെ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ എഫ് സി ബാഴ്‌സിലോണയുമായുള്ള അകലം ഏഴു പോയിന്‍റാക്കി മാറ്റാന്‍ റയലിനായി. ചാമ്പ്യന്‍മാര്‍ക്ക് 35 പോയിന്‍റുണ്ട്.
നാലാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ എട്ടു പോയിന്‍റു മുന്നില്‍ ബാഴ്‌സിലോണയ്‌ക്ക് തൊട്ടു പിന്നിലായി വില്ലാ റയലാണ് നില്‍ക്കുന്നത്. ശനിയാഴ്ച നടന്ന മറ്റു മത്സരത്തില്‍ വലന്‍സിയയും ഒസാസുനയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. വലന്‍സിയ 25 പോയിന്‍റുമായി ആറാം സ്ഥാനത്താണ്.
ഞായറാഴ്ച ബാഴ്‌സിലോണ ഡിപ്പോര്‍ട്ടീവോ ലാകൊരുണയേയും വില്ലാ റയല്‍ റയല്‍ ബെറ്റിസിനെയും നേരിടും. അത്‌ലറ്റിക്കോയുടെ മത്സരം ഗറ്റാഫേയ്ക്ക് എതിരെയാണ്.
|