ഇത്തവണ ബ്രസീലിന്‍റെ സ്വപ്‌നങ്ങള്‍ക്ക് നിറം പിടിപ്പിച്ചത് മദ്ധ്യനിരക്കാരന്‍ ഫാബിയാനോ ആയിരുന്നു.
ലോകകപ്പ് യോഗ്യതയുടെ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്രസീല്‍ അയല്‍ക്കാരായ ഉറുഗ്വേയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറികടന്നു. ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിന്‍റെ നാലാമത്തെ മത്സരമായിരുന്നു ഇത്.
ലൂയിസ് ഫാബിയാനോ നേടിയ ഇരട്ട ഗോളുകളാണ് അഞ്ചു തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീലിനു തുണയായത്. ഉറുഗ്വേയുടെ ഒരു ഗോള്‍. സെബാസ്റ്റ്യന്‍ അബ്രുവിന്‍റെ ഒരു ഡൈവിംഗ് ഹെഡ്ഡര്‍ ഗോളിലൂടെ ആദ്യം മുന്നില്‍ എത്തിയത് ഉറുഗ്വേയായിരുന്നു.
ഞായറാഴ്ച പെറുവുമായി ഒരു ഗോള്‍ സമനിലയില്‍ കുരുങ്ങിയ ബ്രസീലിനു ഈ വിജയം ഗുണകരമായി. ഉറുഗ്വേയ്‌ക്കും കഴിഞ്ഞ മത്സരത്തില്‍ സമനിലയായിരുന്നു ഫലം.
മറ്റു മത്സരങ്ങളില്‍ ഇക്വഡോര്‍ പെറുവിനെ 5-0 നു പരാജയപ്പെടുത്തി. വാള്‍ട്ടര്‍ അയോവി, എഡിസണ്‍ മെന്‍ഡസ് എന്നിവര്‍ ഇരട്ട ഗോളുകള്‍ അടിച്ച മത്സരത്തില്‍ ഇവാന്‍ കാവിഡെസ് ഒരു ഗോള്‍ കുറിച്ചു.
പുതിയതായി പരിശീലകനായി ചുമതലയേറ്റ സിക്‍സ്റ്റോ വിസുവേറ്റയുടെ കീഴില്‍ ടീമിന്‍റെ ആദ്യ ജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ പരാഗ്വേയോടു ഇക്വഡോര്‍ 5-1 പരാജയം രുചിച്ചിരുന്നു. ബൊളീവിയയും വെനസ്വേലയും തമ്മില്‍ നടന്ന മത്സരം 5-3 നു വെനസ്വേല സ്വന്തമാക്കി.
അതേ സമയം ചിലിക്കും അര്‍ജന്‍റീനയ്‌ക്കും അപ്രതീക്ഷിത പരാജയമുണ്ടായി. ചിലി പരാഗ്വേയോട് 3-0 നും അര്‍ജന്‍റീന കൊളംബിയയോട് 2-1 നും പരാജയപ്പെട്ടു. ലേണേല്‍ മെസ്സിയുടെ ആദ്യ ഗോളിനു അര്‍ജന്‍റീന മുന്നിട്ടു നിന്ന ശേഷമാണ് ണ് ബുസ്തോസും മൊരാനോയും കൊളംബിയയെ രക്ഷിച്ചത്.
മുപ്പത്തഞ്ചാം മിനിറ്റില്‍ കാര്‍ലോസ് ടവസ് ചുവപ്പുകാര്‍ഡ് കണ്ടത് നീലവരയന്‍ കുപ്പായക്കാര്‍ക്കു തിരിച്ചടിയായി. അതിനു ശേഷം അര്‍ജന്‍റീനയ്‌ക്ക് പത്തു പേരുമായി കളിക്കേണ്ടി വന്നു.
|