യൂറോപ്യന്‍-ആഫ്രിക്കന്‍ ശൈലികള്‍ പൊരുതിയ കൌമാരക്കാരുടെ ലോക ഫുട്ബോള്‍ പോരാട്ടത്തില്‍ ആഫ്രിക്കയുടെ കരുത്തിനു മുന്നില്‍ യൂറോപ്പ് തളര്‍ന്നു. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ സ്പെയിനെ ഷൂട്ടൌട്ടില്‍ മറികടന്നാണ് നൈജീരിയ മൂന്നാം തവണ ജേതാക്കളായത്.
രണ്ടു കൂട്ടരും 120 മിനിറ്റു വാശിയോടെ യുദ്ധം നടത്തിയിട്ടും ഫലം കാണാതെ വന്നതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റിയില്‍ തീരുമാനം വന്നത്. പെനാല്‍റ്റി ഷൂട്ടൌട്ടിനെ കൂളായി നേരിട്ട നൈജീരിയ കിക്കുകളെല്ലാം ലക്‍ഷ്യത്തില്‍ എത്തിച്ചപ്പോള്‍ സ്പയിന് ഒരു തവണ പോലും വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല.
സോളില്‍ നടന്ന മത്സരത്തിലെ യഥാര്‍ത്ഥ ഹീറോ നൈജീരിയന്‍ ഗോളി ഒലാദെലെ അജിബോയായിരുന്നു. സ്പാനിഷ് താരങ്ങളുടെ രണ്ടു കിക്കുകള്‍ രക്ഷിച്ച് ഗോള്‍ഡന്‍ ഈഗിളിനെ കിരീടത്തിലേക്കു നയിക്കാന്‍ അജിബോയയ്‌ക്ക് കഴിഞ്ഞു. എഡിലി, ജോഷ്വാ, ഒസേനി എന്നിവര്‍ നൈജീരിയയ്‌ക്കായി ലക്‍ഷ്യം കണ്ടു.
സ്പെയിനായി കിക്കെടുക്കാന്‍ വന്ന ഫ്രാദ് മലിദെ, ദിയാഗോ എന്നിവരുടെ കിക്കുകള്‍ അജിബോ തടുത്തു. 1985 ല്‍ ചൈനയില്‍ വച്ച് ആദ്യ കിരീടം നേടിയ നൈജീരിയ 1999 ല്‍ ജപ്പാനില്‍ വച്ചും കിരീടം നേടിയിരുന്നു. നൈജീരിയയായിരുന്നു സ്പെയിനേക്കാള്‍ മത്സരത്തിലും മികച്ചു നിന്നത്.
|