അടുത്ത ലോകകപ്പ് അത്യാഗ്രഹം മാറ്റിവെച്ച് 2014 ലക്‍ഷ്യമിടാന്‍ ഇന്ത്യന്‍ ഫുട്ബോളിനോട് മോഹന്‍ ബഗാന്‍റെ ബ്രസീലിയന്‍ പരിശീലകന്‍ കാര്‍ലോസ് റോബെര്‍ട്ടൊ പെരേരാ ഡി സില്‍വ. നെഹ്‌റു കപ്പ് വിജയത്തിന്‍റെ അവേശത്തില്‍ വീരവാദങ്ങള്‍ നിരത്തുന്ന ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതര്‍ക്ക് വിവേകം ഉപദേശിക്കുകയാണ് ഇന്ത്യയുടെ മുന്‍നിര ഫൂട്ബോള്‍ പരിശീലകന്‍.
2010 അല്ല 2014 ആണ് ലക്‌ഷ്യം വയ്‌ക്കേണ്ടത് എന്നാണ് പെരേരയുടെ അഭിപ്രായം. ഈ വിഷയത്തില്‍ കുറച്ചു കൂടി വിശാലമായ സമീപനവും പദ്ധതിയും ഇന്ത്യ സ്വീകരിക്കണമെന്നും ഈ തലമുതിര്‍ന്ന പരിശീലകന്‍ അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിന്‍റെ പരിശീലനത്തിലായിരുന്നു വാസ്കോ ഡ ഗാമ ക്ലബ്ബ് 1970ല്‍ ദേശിയ ചാമ്പ്യന്‍മാരായത്. അടുത്ത ലോകകപ്പ് ക്വാളിഫയറുകള്‍ക്ക് ഉള്ള ടീമില്‍ കളിക്കാന്‍ കഴിവുള്ള ചെറുപ്പക്കാരെ ഇപ്പോള്‍ തന്നെ കണ്ടെത്തി പരിശീലിപ്പിച്ച് തുടങ്ങണമെന്ന് പെരേര പറയുന്നു. ബൈചുങ്ങ് ബൂട്ടിയ, എസ് വെങ്കിടേഷ് തുടങ്ങിയ കളിക്കാര്‍ മത്സര രംഗം വിടും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് വേണം ഈ തയാറെടുപ്പ് നടത്താന്‍.
പത്തൊന്‍പത് വയസിന് താഴെയുള്ള കളിക്കാരുടെ ഒരു നിര തയാറാക്കണമെന്നും ഇവര്‍ക്ക് മികച്ച പരിശീലനം നല്‍കി സജ്ജരാക്കുകയാണ് വേണ്ടതെന്നും ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തിന് ഉടമയായ ഈ 61കാരന്‍ പറയുന്നു. വിവിധ പ്രായത്തിലുള്ള യുവ താരങ്ങള്‍ക്കായി നിരന്തരമായ ടൂര്‍ണ്ണമെന്‍റുകളുടെ അഭാവമാണ് ഇന്ത്യന്‍ ഫുട്ബോളിന്‍റെ ദുരവസ്ഥയക്ക് കാരണം എന്നും അഭിപ്രായപ്പെട്ടു.
|