പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഫെഡറേഷന്‍ കപ്പ്: വിവാ-ബഗാന്‍ ക്വാര്‍ട്ടര്‍
football
FILEFILE
ടോപ് ഡിവിഷനിലേക്ക് സ്ഥാന കയറ്റം കിട്ടിയ കേരളത്തിന്‍റെ പുതിയ പ്രതീക്ഷ വിവാ കേരള ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്‍റെ ക്വാര്‍ട്ടറില്‍ കൊല്‍ക്കത്ത ഭീമന്‍‌മാരായ മോഹന്‍ ബഗാനെ നേരിടും.

വ്യാഴാഴ്ച് നടന്ന മത്സരത്തില്‍ വിവ മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യയെ 2-1 നു പരാജയപ്പെടുത്തി. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് രണ്ടു ഗോളടിച്ച് കേരളാ ടീം മുന്നിലെത്തിയത്.

സതീഷ് കുമാറും ജെയിംസ് സിംഗുമായിരുന്നു വിവയുടെ ഗോള്‍ നേട്ടക്കാര്‍. സഞ്ജു പ്രധാന്‍ എയര്‍ ഇന്ത്യയുടെ ഗോള്‍ നേടി. കളിയുടെ പതിനഞ്ചാം മിനിറ്റില്‍ ആദ്യം ഗോളടിച്ചത് എയര്‍ ഇന്ത്യയായിരുന്നു.

പ്രധാന്‍റെ ഷോട്ട് ഗോള്‍ കീപ്പര്‍ പുരുഷോത്തമന്‍റെ കാലിനിടയിലൂടെ വലയില്‍ എത്തി. നാലു മിനിറ്റ് കഴിഞ്ഞപ്പോല്‍ തന്നെ സമനില കണ്ടെത്തിയ വിവ സതീഷ് കുമാറിലൂടെയായിരുന്നു മറുപടി നല്‍കിയത് അറുപത്തെട്ടാം മിനിറ്റില്‍ ജെയിംസ് സിംഗ് ഫ്രീ കിക്കിലൂടെ വിജയ ഗോള്‍ നേടി.

ഒഎന്‍ ജി സിയെ 20-1 നു മറികടന്നാണ് ബഗാന്‍ ക്വാര്‍ട്ടറില്‍ എത്തിയത്. അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ ഒരു സെല്‍ഫ് ഗോല്‍ തുണച്ച ബഗാനായി ബ്രസീല്‍ താരം ജോസ് ബെരേറ്റോ വിജയ ഗോള്‍ കുറിച്ചു.

മുപ്പത്തിരണ്ടാം മിനിറ്റില്‍ ഗുലീഡം റോംഗ് മോയി സ്വന്തം നെറ്റില്‍ പന്തെച്ചത് ബഗാന് ലീഡ് നല്‍കി. എന്നാല്‍ ജതിന്‍ ബിഷ്ട് ഒ എന്‍ ഗി സി യെ ഒപ്പമെത്തിച്ചു.

സമനിലയെ തുടര്‍ന്ന് അധിക സമയത്തേക്കു വീണ മത്സരം നൂറ്റെട്ടാം മിനിറ്റില്‍ ബരേറ്റോയിലൂടെ ബഗാന്‍റെ പക്ഷത്തായി.
കൂടുതല്‍
നൈജീരിയ, സ്പെയിന്‍ ഫൈനല്‍
ലോകകപ്പ്: സ്പെയിന്‍ ഫൈനലില്‍
ജെസിടിയ്‌ക്ക് ജയം
ആഫ്രിക്ക യൂറോപ്പ് പോരാട്ടം
ഈസ്റ്റ് ബംഗാളിനു വിജയത്തുടക്കം
റോ മിന്നി, ബാഴ്‌സയ്‌ക്ക് ആദ്യ ജയം