പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ലോകകപ്പ്: സ്പെയിന്‍ ഫൈനലില്‍
spanish team
FILEFILE
ഫുട്ബോളിലെ കറുത്ത നക്ഷത്രങ്ങളായ ഘാനയ്‌ക്ക് മേല്‍ ഉദിച്ചു നിന്ന നക്ഷത്രം അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍ എത്തിയപ്പോള്‍ കെട്ടു. സ്പാനിഷ് കാളക്കൂറ്റന്‍‌മാര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഘാനയെ തകര്‍ത്തു. മൂന്നാം തവണയാണ് സ്പെയില്‍ അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ കളിക്കാനെത്തുന്നത്.

ദാനിയേല്‍ അക്യൂനോയും ബോജാനും ചുവപ്പു കഴുകന്‍‌മാരെ മുന്നിലെത്തിച്ചപ്പോള്‍ ഘാനയുടെ ഒരെയൊരു ഗോള്‍ സാഡിക്ക് ആഡം‌സിന്‍റെ വകയായിരുന്നു. സാധാരണ സമയത്ത് ഇരു ടീമുകളും ഒരോ ഗോളടിച്ചതിനെ തുടര്‍ന്ന് അധികസമയത്തിന്‍റെ രണ്ടാം പകുതിയില്‍ നൂറ്റിപ്പതിനാറാം മിനിറ്റിലായിരുന്നു ബോജാന്‍റെ ഗോള്‍.

ഒരു തവണ പോലും കിരീടം ഉയര്‍ത്താനാകാത്ത സ്പെയിന്‍ മൂന്നാം തവണയാണ് ഫൈനലില്‍ എത്തുന്നത്. 91ല്‍ ഇറ്റലിയില്‍ ഘാനയോട് പരാജയപ്പെട്ട സ്പെയിന്‍ 2003 ല്‍ ബ്രസീലിനോട് കീഴടങ്ങി.

മൂന്നു തവണ കൌമാര ലോകകപ്പ് ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണു ഘാന. 1991 ല്‍ ഇറ്റലിയിലും 1995 ല്‍ ഇക്വഡോറിലും അവര്‍ കപ്പു നേടിയിരുന്നു. 1997 ല്‍ ഈജിപ്തില്‍ ബ്രസീലിനോട് ഫൈനലില്‍ കീഴടങ്ങി. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മ്മനി നാലു തവണ ഫൈനല്‍ കളിച്ചിട്ടുള്ള നൈജീരിയയെ നേരിടും.
കൂടുതല്‍
ജെസിടിയ്‌ക്ക് ജയം
ആഫ്രിക്ക യൂറോപ്പ് പോരാട്ടം
ഈസ്റ്റ് ബംഗാളിനു വിജയത്തുടക്കം
റോ മിന്നി, ബാഴ്‌സയ്‌ക്ക് ആദ്യ ജയം
പ്രീമിയര്‍ലീഗ്: ചെല്‍‌സിക്കു പരാജയം
സെവിയ മുട്ടു മടക്കി