പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആഫ്രിക്ക യൂറോപ്പ് പോരാട്ടം
FOOTBALL
FILEFILE
ആഫ്രിക്കന്‍ ഫുട്ബോളിന്‍റെ കരുത്തും യൂറോപ്യന്‍ കൌശലവും കൌമാരക്കാരുടെ ലോകകപ്പില്‍ സെമി ഫൈനലിനു മാറ്റു കൂട്ടും. അണ്ടര്‍ 17 ലോകകപ്പിന്‍റെ രണ്ടു സെമി ഫൈനലുകളും യൂറോപ്പ് ആഫ്രിക്ക പോരാട്ടമാണ്. ആദ്യ സെമിയില്‍ സ്പെയിന്‍ ഘാനയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ജര്‍മ്മനിക്ക് എതിരാളി നൈജീരിയയാണ്.

ഉള്‍സാന്‍ കോം‌പ്ലക്സ് സ്റ്റേഡിയത്തിലാണ് ആദ്യ സെമി മത്സരം. ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മറികടന്നാണ് ഫ്രാന്‍സ് സെമി ഫൈനലിലേക്ക് എത്തിയത്. ഘാന വടക്കന്‍ കൊറിയയെ 2-0 നു മറികടന്നു. അണ്ടര്‍ 17 ലോകകപ്പില്‍ ഇത് അഞ്ചാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

രണ്ടു തവണ ഇരു ടീമുകളും ജയിച്ചപ്പോള്‍ ഒരു തവണ സമനിലയിലായി. 1991 ഇറ്റലിയില്‍ നടന്ന ഫൈനലില്‍ സ്പാനിഷ് ടീമിനെ മറികടന്നാണ് ആദ്യമായി ഘാന കപ്പുയര്‍ത്തിയത്. വന്യ ഫുട്ബോളിന്‍റെ കരുത്ത് കാലുകളില്‍ ആവാഹിച്ച നൈജീരിയും യൂറോപ്യന്‍ കരുത്തരായ ജര്‍മ്മനിയും തമ്മിലാണ് രണ്ടാം സെമി.

ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ പാരമ്പര്യം കൌമുതലുള്ള അര്‍ജന്‍റീനയെ പരാജയപ്പെടുത്തിയാണ് നൈജീരിയ സെമിയില്‍ കടന്നത്. കരുത്തിന്‍റെയും വന്യതയുടെയും കേളീ ശൈലി കളിയിലേക്ക് ആവാഹിച്ച നൈജീരിയ ക്വാര്‍ട്ടറില്‍ ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു നീലവരയന്‍ കുപ്പായക്കാരെ മടക്കിയത്. ജര്‍മ്മനി തുല്യരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നു.

തുടര്‍ച്ചയായി അഞ്ചു മത്സരങ്ങള്‍ ജയിച്ചു സെമിയില്‍ എത്തിയ നൈജീരിയയ്‌ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ജര്‍മ്മനിയാകട്ടെ തുടര്‍ച്ചയയി നാലു മത്സരങ്ങളില്‍ വിജയം നേടി. 17 ഗോളടിച്ചാണ് ജര്‍മ്മനി ടൂര്‍ണമെന്‍റില്‍ കുതിക്കുന്നത്. ക്വാര്‍ട്ടറില്‍ രണ്ടാം പകുതിയിലെ അവരുടെ പ്രകടനം മികച്ചതായിരുന്നു.

അഞ്ചു മത്സരങ്ങളില്‍ 13 ഗോളടിച്ചാണ് നൈജീരിയ സെമിയില്‍ എത്തിയത്. ആറു ഗോളുമായി അവരുടെ ക്രിസാന്തസ് ഗോള്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. വിവിധ ടൂര്‍ണമെന്‍റുകളില്‍ ഇരു ടീമുകളും ആറ് തവണ ഏറ്റു മുട്ടിയപ്പോല്‍ മൂന്നു തവണ ജര്‍മ്മനിക്കായിരുന്നു ജയം. ഒരു തവണ സമനിലയിലായി.
കൂടുതല്‍
ഈസ്റ്റ് ബംഗാളിനു വിജയത്തുടക്കം
റോ മിന്നി, ബാഴ്‌സയ്‌ക്ക് ആദ്യ ജയം
പ്രീമിയര്‍ലീഗ്: ചെല്‍‌സിക്കു പരാജയം
സെവിയ മുട്ടു മടക്കി
കാക - യൂറോപ്യന്‍ ഫുട്ബോളര്‍
‘ബെക്കാം വിരമിക്കണം’