പുതിയ സ്വപ്നങ്ങളും പദ്ധതികളുമായി കളത്തിലിറങ്ങിയ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സിലോണയ്‌ക്ക് രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം. എതിരാളികളായ അത്‌ലറ്റിക്കോ ബില്‍ബാവോയെ 3-1 നു പരാജയപ്പെടുത്തിയാണ് ബാഴ്‌സിലോണ സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വിജയത്തിനു തുടക്കമിട്ടത്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ താരം രണ്ടു ഗോള്‍ നേടി. പുതിയ സീസണില്‍ ആഴ്‌സണലില്‍ നിന്നും ബാഴ്‌സിലോണയില്‍ എത്തിയ ഫ്രഞ്ചു താരം തിയറി ഹെന്‍റിയും സ്പാനിഷ് ലീഗില്‍ അരങ്ങേറ്റം നടത്തിയ മത്സരമായിരുന്നു. മൂന്നാം ഗോള്‍ ഐവറി കോസ്റ്റ് താരം യായ ടുറെ കണ്ടെത്തി.
എട്ടാം മിനിറ്റില്‍ ട്രേഡ് മാര്‍ക്കായ ഫ്രീ കിക്കില്‍ നിന്നുമായിരുന്നു ബ്രസീലിയന്‍ താരം ആദ്യ ഗോള്‍ കണ്ടെത്തിയത്. മുപ്പത്തിനാലാം മിനിറ്റില്‍ ഗോള്‍ ശ്രമത്തിനിടയില്‍ തിയറി ഹെന്‍റിയെ പെനാല്‍റ്റി ഏരിയയില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി മുതലാക്കി റൊ രണ്ടാം ഗോളും നേടി.
കളിയുടെ ഇരുപതാം മിനിറ്റില്‍ ആദ്യ ഗോള്‍ ബില്‍ബാവോ കണ്ടെത്തിയെങ്കിലും ടുറേയിലൂടെ ബാഴ്‌സിലോണ ഗോള്‍ മടക്കി. പുതിയ സീസണില്‍ സ്പാനിഷ് ക്ലബ്ബിലെത്തിയ ടുറെയുടെ ആദ്യ ഗോളാണിത്. കഴിഞ്ഞ സീസണില്‍ 21 ഗോളടിച്ചു ടോപ് സ്‌കോററായ റൊണാള്‍ഡീഞ്ഞോ ഈ സീസണില്‍ തുടങ്ങിയത് ഇരട്ട ഗോളോടെയാണ്. ആദ്യ മത്സരത്തില്‍ റേസിംഗ് സ്റ്റാന്‍ഡാര്‍ഡിനോട് 0-0 സമനില വഴങ്ങി.
|