പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സെവിയ മുട്ടു മടക്കി
കളിക്കളത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തില്‍ തങ്ങളുടെ കൂട്ടുക്കാരന്‍ അന്‍റോണിയൊ പ്യൂര്‍ട്ട മരണപെട്ടതിന്‍റെ വേദന മറന്ന് കളത്തിലിറങ്ങിയ സെവിയക്ക് എ സി മിലാന് മുന്നില്‍ കാലിടറി.യൂവേഫ സൂപ്പര്‍ കപ്പില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മിലാന്‍റെ വിജയം.


പ്യൂര്‍ട്ടയക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അദ്ദേഹത്തിന്‍റെ പേരെഴുതിയ ജഴ്സി ധരിച്ചാണ്‌ സെവിയ താരങ്ങള്‍ മത്സരത്തിനിറങ്ങിയത്. ഫിലിപ്പോ ഇന്‍സാഗി, മാരെക്‌ യാന്‍കുലോവസ്കി, കക്കാ എന്നിവരാണു മിലാന്‍റെ ഗോളുകള്‍ നേടിയത്‌. സെവിയയുടെ ഏക ഗോള്‍ റെനറ്റോ നേടി.


കളിയുടെ ആദ്യഘട്ടത്തില്‍ സെവിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് അവര്‍ തളര്‍ന്ന് പോകുകയായിരുന്നു.കളിയുടെ പതിനാലം മിനിറ്റിലാണ് റെനറ്റോയുടെ ബൂട്ടിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്.എന്നാല്‍ ഇതിലൂടെ ഉണ്ടായ മുന്‍തൂക്കം നിലനിര്‍ത്താന്‍ സെവിയക്കായില്ല.രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച എ സി മിലാന്‍ ഗോളുകളും വിജയവും സ്വന്തമാക്കുകയായിരുന്നു.
കൂടുതല്‍
കാക - യൂറോപ്യന്‍ ഫുട്ബോളര്‍
‘ബെക്കാം വിരമിക്കണം’
കരുത്തോടെ വിവാ കേരള
ബെക്കാമിനു പരിക്ക്
അര്‍ജന്‍റീന ക്വാര്‍ട്ടറില്‍, ബ്രസീല്‍ പുറത്ത്
ആഴ്‌സണല്‍, ലിവര്‍പൂള്‍ ഗ്രൂപ്പ്‌ഘട്ടത്തില്‍