പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നൈജീരിയ, അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍
nigeria
FILEFILE
ഗ്രൂപ്പ് മത്സരത്തില്‍ കളിച്ച എല്ലാ മത്‌സരങ്ങളിലും വിജയം കണ്ടെത്തിയ ആഫ്രിക്കന്‍ ടീം നൈജീരിയ അണ്ടര്‍ 17 ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ എത്തി. നൈജീരിയയ്‌ക്കൊപ്പം സിറിയാ അര്‍ജന്‍റീന, പെറു കോസ്റ്റാറിക്ക, ഇംഗ്ലണ്ട്, ബ്രസീല്‍, ടുണീഷ്യ എന്നിവരും നോക്കൌട്ട് ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്.

അവസാന ലീഗ് മത്സരത്തില്‍ ഹൈതിയെയാണ് നൈജീരിയ 4-1 നു കീഴടക്കിയത്. മക്കാലെ കരിസാന്തസും ഷെരീഫ് ഇസയും ഇരട്ട ഗോളുകള്‍ നേടിയാണ് ടീമിനു മൂന്നാം വിജയം നല്‍കിയത്. പീറ്റേഴ്‌സണ്‍ ജോസഫിലൂടെ ഹൈതി ഒരു ഗോള്‍ മടക്കി. ഗ്രൂപ്പ് ഡി യില്‍ കരുത്തരായ ജപ്പാനെയും ഫ്രാന്‍സിനെയും മറികടന്നാണ് നൈജീരിയ ഒന്നാമതെത്തിയത്.

ഗ്രൂപ്പില്‍ ജപ്പാന്‍ ഫ്രാന്‍സ് മത്സരത്തില്‍ യൂറോപ്യന്‍ ടീമായ ഫ്രാന്‍സ് രണ്ടാം പകുതിയിലെ തിരിച്ചു വരവിലൂടെ വിജയം കണ്ടെത്തി. നാല്‍പ്പത്തഞ്ചാം മിനിറ്റില്‍ യോചിരോ കാകിതാനി ജപ്പാനെ മുന്നില്‍ എത്തിച്ചെങ്കിലും സൈദ് മെഹാമ, ഇമ്മാനുവേല്‍ റിവേറ എന്നിവരിലൂടെ ഫ്രാന്‍സ് തിരിച്ചടിച്ചു.

അഞ്ചു പോയിന്‍റുമായി രണ്ടാം സ്ഥാനത്തായ ഫ്രാന്‍സും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ ജപ്പാന്‍ മറ്റു ഗ്രൂപ്പുകളിലെ മത്സര്‍ത്തിന്‍രെ ഗതി കാത്തിരിക്കുകയാണ്. ഹോണ്ടുറാസിനെ 2-0 നു മറികടന്ന സിറിയ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇതേ ഗ്രൂപ്പിലെ കരുത്തരുടെ മത്സരത്തില്‍ അര്‍ജന്‍റീനയും സ്പെയിനും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞു.

അര്‍ജന്‍റീനയ്‌ക്കായി കാര്‍ലോസ് ബെനിറ്റ്‌സും സ്പെയിന്‍റെ ഗോള്‍ ദാനിയേല്‍ അക്വീനോയും നേടി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്ത് സ്പെയിന്‍ എത്തിയപ്പോള്‍ അര്‍ജന്‍റീന രണ്ടാം സ്ഥാനത്തായി.ഒരു ജയവും രണ്ടു സമനിലയുമാണ് അര്‍ജന്‍റീനയുടെ ക്രെഡിറ്റില്‍ ഉള്ളത്.
കൂടുതല്‍
ലോകകപ്പ്: ബ്രസീലിനു കാലിടറി
സ്പാനിഷ്‌ലീഗ്: പടയോട്ടം തുടങ്ങുന്നു
റോബനും ഹെയിന്‍സും മാഡ്രിഡില്‍
ലോകകപ്പ്: ടുണീഷ്യ രണ്ടാം റൌണ്ടില്‍
സിറിയ ഇന്ത്യയെ പരാജയപ്പെടുത്തി
ജര്‍മ്മനി ഇംഗ്ലണ്ടിനെ വീഴ്ത്തി