പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ലോകകപ്പ്: ബ്രസീലിനു കാലിടറി
football
FILEFILE
ലാറ്റിനമേരിക്കന്‍ ശൈലിയും യൂറോപ്യന്‍ ശൈലിയും ഏറ്റുമുട്ടിയ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിനെ ഇംഗ്ലണ്ട് കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് ടീം ലാറ്റിനമേരിക്കന്‍ ടീമിനെ മറി കടന്നത്. ഇരു പകുതികളിലുമായിരുന്നു ഇംഗ്ലണ്ടിന്‍റെ ഗോള്‍.

കളിയില്‍ ആദ്യം ഗോളടിച്ചത് ബ്രസീലായിരുന്നെങ്കിലും ഇംഗ്ലണ്ട് ശക്തമായി തിരിച്ചു വരികയായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ബ്രസീലും രണ്ടാം റൌണ്ടിലേക്ക് കടന്നു. കളിയുടെ പത്തൊമ്പതാം മിനിറ്റില്‍ ടാലെസിലൂടെ ബ്രസീല്‍ മുന്നിലെത്തിയെങ്കിലും ഒന്നാം പകുതിയുടേ അവസനം ലാന്‍സ് ബറീയും രണ്ടാം പകുതിയുടെ അവസാനം ജോര്‍ദാന്‍ സ്പെന്‍സുമായിരുന്നു ഇംഗ്ലണ്ടിനു തുണയായത്.

ബി ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ഉത്തര കൊറിയ ന്യൂസിലാന്‍ഡിനെ ഒരു ഗോളിനു പരാജയപ്പെടുത്തി ആദ്യ ജയം കുറിച്ചു. റിം ചോല്‍ മിനായിരുന്നു സ്‌കോറര്‍. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോഗോയെ പരാജയപ്പെടുത്തി.

സോള്‍ ജാ മുണ്‍, യോണ്‍ ബിറ്റ്ഗാരമുമായിരുന്നു കൊറിയയുടെ ഗോളുകള്‍ നേടിയത്. ടോഗോ ലാലാവാലേ അടകോരയിലൂടെ ഒരു ഗോള്‍ മടക്കി. പെറുവും കോസ്റ്റാറിക്കയും തമ്മില്‍ നടന്ന മത്സരത്തില്‍ പെറു ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ചു എണ്‍പത്തൊമ്പതാം മിനിറ്റില്‍ കാര്‍ലോസ് ബസലറിന്‍റേതായിരുന്നു ഗോള്‍.
കൂടുതല്‍
സ്പാനിഷ്‌ലീഗ്: പടയോട്ടം തുടങ്ങുന്നു
റോബനും ഹെയിന്‍സും മാഡ്രിഡില്‍
ലോകകപ്പ്: ടുണീഷ്യ രണ്ടാം റൌണ്ടില്‍
സിറിയ ഇന്ത്യയെ പരാജയപ്പെടുത്തി
ജര്‍മ്മനി ഇംഗ്ലണ്ടിനെ വീഴ്ത്തി
അര്‍ജന്‍റീനയ്‌ക്കും നൈജീരിയയ്‌ക്കും ജയം