നെഹ്‌റു കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കംബോഡിയയെ ഇന്ത്യ തകര്‍ത്തു വിട്ടു. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ഇന്ത്യ കമ്പോഡിയയെ പരജയപ്പെടുത്തിയത്.
പകുതി സമയത്ത് ഇന്ത്യ രണ്ട് ഗോള്‍ നേടി മുന്നിലായിരുന്നു. കളിയുടെ പതിനേഴാം മിനിട്ടില്‍ എന്‍.പി. പ്രദീപാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്.
സ്റ്റീവന്‍ ഡയസ്, സുനില്‍ ഛേത്രി എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. മറ്റൊരു ഗോള്‍ നേടിയത് ഇന്ത്യയുടെ നായകനായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബൈച്ചുംഗ് ബൂട്ടിയയാണ്.
ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ് സിറിയയെ നേരിടും. സീ സ്‌പോര്‍ട്‌സ് മത്സരം നേരിട്ട് സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
|