പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പ്രീമിയര്‍ലീഗ് കരുത്തന്‍‌മാര്‍ അരങ്ങേറി
chelsea goal
FILEFILE
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍‌സി, ആഴ്സണല്‍, ലിവര്‍പൂള്‍ എന്നീ കരുത്തന്‍‌മാരായ ക്ലബ്ബുകള്‍ വിജയത്തോടെ അരങ്ങേറി. മുന്‍ ചാമ്പ്യന്‍‌മാരും നിലവിലെ രണ്ടാം സ്ഥാനക്കാരുമായ ചെല്‍‌സി ബിര്‍മിംഗാമിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയപ്പോള്‍ ആഴ്‌സണല്‍ ഫുള്‍ ഹാമിനെയും ലിവര്‍ പൂള്‍ ആസ്റ്റണ്‍ വില്ലയെയും പരാജയപ്പെടുത്തി.

തുടര്‍ച്ചയായി അറുപത്തി നാലാം മത്സരമാണ് ചെല്‍‌സി അപരാജിതരായി പൂര്‍ത്തിയാക്കിയത്. ചെല്‍‌സിയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു. സ്റ്റാം ഫോര്‍ഡ് ബ്രിഡ്ജിലെ സ്വന്തം മൈതാനത്ത് ഘാനാ താരം മൈക്കല്‍ എസ്സിയാന്‍റെ ഗോളാണ് ചെല്‍‌സിയെ തുണച്ചത്.

ചെത്സിയുടെ മറ്റു ഗോളുകള്‍ പുതിയതായി ക്ലബ്ബിലെത്തിയ മലൂദയും ക്ലോഡിയോ പിസാറോയും നേടി. ബിര്‍മ്മിംഗാം മൈക്കല്‍ ഫോഴ്‌സേയിലൂടെയും ഒലിവിയര്‍ കാപ്പോയിലൂടെയും തിരിച്ചടിച്ചു. തിയറി ഹെന്‍റി ക്ല്ബ്ബു വിട്ടതിനു ശേഷം ആദ്യ മത്സരം കളിക്കുന്ന ആഴ്സണല്‍ യുവ താരങ്ങളുടെ മികവിലാണ് കുതിച്ചതവസാന ആറു മിനിറ്റില്‍ രണ്ടു ഗോളടിച്ചാണ് ആഴ്‌സണല്‍ മുന്നില്‍ എത്തിയത്.

തുടക്കത്തില്‍ ഫുള്‍ഹാമിന്‍റെ ഡേവിഡ് ഹീലി ആദ്യ ഗോളടിച്ചെങ്കിലും എണ്‍പത്തിനാലാം മിനിറ്റില്‍ ഡച്ചു താരം വാന്‍ പേഴ്‌സിയുടെ പെനാല്‍റ്റിയും ഇഞ്ചുറി ടൈമില്‍ അലക്‍സാണ്ടര്‍ ഹെല്‍ബും വിജയ ഗോള്‍ കുറിച്ചു. അതേ സമയം കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചെറു മീനുകളായ റീഡിംഗ് ഗോളടിക്കാന്‍ വിടാതെ തടഞ്ഞു നിര്‍ത്തി. മത്സരത്തില്‍ റൂണിക്കു പരുക്കു പറ്റിയത് മാഞ്ചസ്റ്ററിനെ ആശങ്കയിലാക്കി.

ഒന്നാം ദിവസം ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ 2-1 നു പരാജയപ്പെടുത്തി വിജയം ആഘോഷിച്ചിരുന്നു.
കൂടുതല്‍
ഇറാ‍ഖ്: വിയേറ നിഷേധിച്ചു
ആഴ്‌സണല്‍ ഏറ്റെടുക്കാന്‍ എക്ലസ്റ്റണ്‍
ഇംഗ്ലീഷ് ലീഗ് ഉണരുന്നു
ബെക്കാം അരങ്ങേറി, ഗ്യാലക്‍സി തോറ്റു
റോണോയും കാകയും ടീമില്‍
ലോകകപ്പ്: ഇന്ത്യ ലബനനെതിരെ