പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഇറാ‍ഖ്: വിയേറ നിഷേധിച്ചു
ഇറാഖ് ഫുട്ബാള്‍ ടീമിന്‍റെ പരിശീലന ചുമതല വീണ്ടും ഏറ്റെടുക്കുമെന്നുളള റിപ്പോര്‍ട്ടുകള്‍ മുന്‍ കോച്ച് ജോര്‍വന്‍ വിയേറ നിഷേധിച്ചു.കഴിഞ്ഞ മാസം ഇറാഖിന് സ്വപ്ന സമാനമായ ഏഷ്യന്‍ കപ്പ് വിജയം സമ്മാനിച്ച ശേഷമാണ് ബ്രസീല്‍കാരനായ വിയേറ ടീമിനോട് വിടപറഞ്ഞത്.


അടുത്ത ലോകകപ്പി യോഗ്യതാ റൌണ്ടില്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം വിയേറ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന പശ്ചാതലത്തിലാണ് വിയാറ തന്‍റെ നിലപാട് വ്യക്തമാക്കിയത്.ഇറാഖ് ടീമിന്‍റെ കോച്ച് എന്ന് സ്ഥാനം ഉപേക്ഷിച്ചപ്പോള്‍ തന്നെ ഇത് തന്‍റെ അവസാന തീരുമാനമാണെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും വിയേറ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ പലരും തന്നോട് തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പക്ഷെ താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വിയേറ പറയുന്നു.


താന്‍ മറ്റു ജോലികള്‍ തേടി കൊണ്ടിരിക്കുകയാണെന്നും വിയേറ അറിയിച്ചു.ഓസ്ട്രേലിയ,ദക്ഷിണ കൊറിയയുടെയും ദേശിയ കോച്ചായി വിയേറയെ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതല്‍
ആഴ്‌സണല്‍ ഏറ്റെടുക്കാന്‍ എക്ലസ്റ്റണ്‍
ഇംഗ്ലീഷ് ലീഗ് ഉണരുന്നു
ബെക്കാം അരങ്ങേറി, ഗ്യാലക്‍സി തോറ്റു
റോണോയും കാകയും ടീമില്‍
ലോകകപ്പ്: ഇന്ത്യ ലബനനെതിരെ
ഏന്തോവന്‍ ജേതാക്കള്‍