പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രശ്‌നം തീര്‍ന്നു: ടവസ് മഞ്ചസ്റ്ററില്‍
carlos tevez
FILEFILE
ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്ററും വെസ്റ്റ് ഹാം യുണൈറ്റഡും തമ്മില്‍ തന്‍റെ പേരില്‍ നടത്തിയ വിവാദം അവസാനിച്ചതില്‍ അര്‍ജന്‍റീനയുടെ സൂപ്പര്‍ താരം കാര്‍ലോസ് ടവസിനു ആശ്വാസം. പുതുക്കിയ കരാര്‍ പ്രകാരം 4.1 മില്യണ്‍ ഡോളറിനു ടവസിനെ കരാറില്‍ നിന്നും മോചിപ്പിക്കാമെന്നു സമ്മതിച്ചിരിക്കുകയാണ് വെസ്റ്റ് ഹാം. വെള്ളിയാഴ്ച പ്രീമിയര്‍ ലീഗ് ടവസിനു മാഞ്ചസ്റ്ററില്‍ കളിക്കാനുള്ള അനുമതി നല്‍കി.

പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ചുവപ്പു കുപ്പായത്തിലായിരിക്കും ടവസിന്‍റെ രംഗ പ്രവേശം. രണ്ടു വര്‍ഷത്തേക്ക് ലോണ്‍ അടിസ്ഥാനത്തിലാണ് ടവസ് എത്തുന്നത്. പുതിയകരാറിന് അനുസരിച്ചാണ് ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ് ഹാം 23 കാരനായ ഫൊര്‍വേഡിനെ മാഞ്ചസ്റ്ററിനു കൈമാറുന്നത്. ബ്രിട്ടനിലെ ഉന്നതകോടതിയില്‍ ആഗസ്റ്റ് 22 തീര്‍പ്പു കണ്ടെത്താനിരുന്ന പ്രശ്‌നത്തിനു ഇതോടെ പരിഹാരമായി.

അതിനു ശേഷം വേണമെങ്കില്‍ മാഞ്ചസ്റ്ററിനു താരത്തെ സ്വന്തമാക്കാന്‍ അവസരമുണ്ട്. മാഞ്ചസ്റ്റര്‍ ടവസിനായി കൊറിന്ത്യന്‍സിന്‍റെ ഉടമകളില്‍ പെടുന്ന മീഡിയാ സ്പോര്‍ട്‌സ് ഇന്‍‌വെസ്റ്റ്മെന്‍റ് തലവന്‍ കിയാ ജൂര്‍ബാഷനു 20.3 മില്യണ്‍ ഡോളര്‍ നല്‍കും.

വെസ്റ്റ് ഹാമും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത് ബ്രസീലിലെ കൊറിന്ത്യന്‍സ് ക്ലബ്ബില്‍ നിന്നും ടവസും മസ്ക്കരാനോയും വെസ്റ്റ് ഹാമില്‍ എത്തിയതു മുതലാണ്. എന്നാല്‍ കൊറിന്ത്യന്‍സിന്‍റെ ഉടമകളില്‍ പെടുന്ന ജൂര്‍ബാഷ്യന്‍ ട്രാന്‍സ്ഫറില്‍ വെസ്റ്റ് ഹാം പ്രീമിയര്‍ ലീഗിലെ തേഡ് പാര്‍ട്ടി നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.

ഇതിന്‍റെ പേരില്‍ ഒരു സ്വതന്ത്ര ട്രിബ്യൂണല്‍ വെസ്റ്റ് ഹാമിനു 5.5 മില്യണ്‍ ഡോളര്‍ പിഴ വിധിച്ചിരുന്നു. മസ്ക്കരാനോ കഴിഞ്ഞ ജനുവരിയില്‍ അംഗീകൃത കരാറില്‍ ലിവര്‍പൂളിലേക്കു പോയി. എന്നാല്‍ ടവസിന്‍റെ കരാര്‍ വെസ്റ്റ് ഹാം പുതുക്കുകയായിരുന്നു. കൊറിന്ത്യന്‍സിനു പുറമേ വെസ്റ്റ് ഹാം ഏറ്റെടുക്കാന്‍ രണ്ടു തവണ വന്‍ ബിസ്സിനസ്സുകാരനായ ജൂര്‍ ബാഷ്യന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കൂടുതല്‍
ബ്രസീലിനെ കുടിയന്‍‌മാര്‍ പുറത്താക്കി
അലക്സാന്ദ്രോ നെസ്റ്റ വിരമിച്ചു
നൗഷാദ്‌ കേരള ഫുട്ബോളര്‍
ഡെക്കോയെ തരില്ല: ലപ്പോര്‍ട്ട
ഡെക്കോയ്‌ക്ക് ചെല്‍‌സിയോട് മോഹം
ഫ്രെഡി അഡു ബെനെഫിക്കയിലേക്ക്