പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡെക്കോയെ തരില്ല: ലപ്പോര്‍ട്ട
deco
FILEFILE
ബാഴ്‌സിലോണ താരം ഡെക്കോയെ കണ്ടു മോഹിക്കേണ്ടെന്ന് സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബിന്‍റെ പ്രസിഡന്‍റ് യുവന്‍ ലപ്പോര്‍ട്ട. മുന്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയുടെ തന്ത്രത്തില്‍ കളീക്കുന്നതിന് ചെല്‍‌സിയില്‍ കളിക്കാന്‍ താല്പര്യമുണ്ടെന്ന ഡെക്കോയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ലപ്പൊര്‍ട്ട നിലപാട് വ്യക്തമാക്കിയത്.

ചൊവ്വാഴ്ച ഡെക്കോയുടെ താല്പര്യം സ്പാനിഷ് മാധ്യമങ്ങള്‍ വലിയ തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2004 ല്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോ ആയിരുന്നു. അതേ മൊറീഞ്ഞോയുടെ തന്ത്രത്തില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഡെക്കോയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ഇപ്പോള്‍ ബാഴ്‌സിലോണ ക്ലബ്ബിനായി മികച്ച സംഭാവന നല്‍കുന്ന കളിക്കാരനാണ് ഡെക്കോ. അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ താല്പര്യമില്ലെന്നു തുറന്നു വ്യക്തമാക്കിയിരിക്കുകയാണ് യുവാന്‍ ലപ്പോര്‍ട്ട. ആക്രമിക്കുന്ന മദ്ധ്യനിരക്കാ‍രനായി റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം തിളങ്ങുന്ന ഡെക്കോയുടെ ലോംഗ് റേഞ്ചറുകളും ഫ്രീ കിക്കുകളും ബാഴ്‌സയെ കഴിഞ്ഞ സീസണുകളില്‍ തുണച്ചിരുന്നു.
കൂടുതല്‍
ഡെക്കോയ്‌ക്ക് ചെല്‍‌സിയോട് മോഹം
ഫ്രെഡി അഡു ബെനെഫിക്കയിലേക്ക്
എമിറേറ്റ്‌സ് കപ്പ്: ആഴ്‌സണലിനു ജയം
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനു സമനില
ഏഷ്യന്‍ ഫുട്ബോള്‍ ഇറാഖിന്
ഏഷ്യാക്കപ്പ്: ഫൈനല്‍ ഞായറാഴ്ച