പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
 
മാഡ്രിഡ് ആഘോഷത്തില്‍
റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് ആഘോഷത്തിന്‍റെ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു സ്പാനിഷ് ലീഗ് ഫുട്ബോളിനു കൊടിയിറങ്ങിയത്‌. നാലു വര്‍ഷങ്ങള്‍ക്കു ശേഷം മാഡ്രിഡ് നഗരം യാത്രക്കാരെ കൊണ്ടു പൊറുതി മുട്ടി. 15,000 ല്‍ അധികം വരുന്ന ആരാധകരാണ് ചൊവ്വാഴ്ച മാഡ്രിഡ് നഗരത്തില്‍ നിറഞ്ഞത്‌.

മാഡ്രിഡ് ബസുകളില്‍ എങ്ങും തിക്കും തിരക്കുമായിരുന്നു. സ്വന്തം ടീമിന്‍റെ മുപ്പതാം ലീഗ് കിരീടം ആരാധകര്‍ ആഘോഷമാക്കുകയായിരുന്നു. “ഈ കിരീടം നിങ്ങള്‍ക്കു നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയാണ് കിരീട നേട്ടത്തിനു പിന്നില്‍. ” റയലിന്‍റെ സ്പാനിഷ് താരം റൌള്‍ ആയിരക്കണക്കിനു വരുന്ന ആരാധകരോട് നന്ദി പറഞ്ഞു.

എന്നാല്‍ റയല്‍ ആഘോഷിക്കുമ്പോള്‍ അവരുടെ പ്രതിരോധ നിരയിലെ സൂപ്പര്‍ താരം റൊബര്‍ട്ടോ കാര്‍ലോസ് നിരയില്‍ ഉണ്ടായിരുന്നില്ല. തുര്‍ക്കിയിലെ ഫെനര്‍ബാഷയിലേക്കു കൂടുമാറുന്ന കാര്‍ലോസ് അപ്പോള്‍ തുര്‍ക്കിയിലേക്കുള്ള യാത്രയിലായിരുന്നു. 11 വര്‍ഷത്തെ റയല്‍ വാസത്തിനു ശേഷം തുര്‍ക്കിയിലും ആരാധകര്‍ ബ്രസീലിയന്‍ താരത്തെ വിട്ടില്ല.

സീസണ്‍ അവസാനിച്ചതോടെ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസും മുന്‍ ഇംഗ്ലീഷ് നായകന്‍ ഡെവിഡ് ബെക്കാമും റയല്‍ മാഡ്രിഡ് വിട്ടു. ബെക്കാം അമേരിക്കയിലെ ലോസ് ഏഞ്ചത്സ് ഗ്യാലക്‍സിക്കു വേണ്ടിയാണ് റയല്‍ വിട്ടത്‌. കാര്‍ലോസ് തുര്‍ക്കി ലീഗ് കലിക്കുമ്പോള്‍ ബെക്കാം അമേരിക്കന്‍ മേജര്‍ ലീഗില്‍ തിളങ്ങും.
കൂടുതല്‍
എറ്റൂ, റോണോ ബാഴ്‌സയില്‍ തന്നെ
ബക്കാമിന് പരീക്ഷണ നാളുകള്‍
ബാഴ്‌സിലോണയ്ക്കും ജയ ലഹരി
സ്പെയിന്‍ കീഴടക്കി റയല്‍
സ്പാനിഷ് ലീഗ് കലാശപ്പോരാട്ടത്തിന്
അലിസണ്‍ ബൂട്ട്‌ലാന്‍റ് അന്തരിച്ചു