പ്രധാന താള്‍  കായികം  ക്രിക്കറ്റ്‌  പഴയ പരമ്പര
 
ക്രിക്കറ്റ്‌: മഴ വീണ്ടും പ്രശ്‌നമാകുന്നു
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കുന്ന ഒന്നാമത്തെ ടെസ്റ്റില്‍ മഴ വീണ്ടും പ്രശ്‌നമുണ്ടാക്കുന്നു. രണ്ടാം ദിവസമായ ശനിയാഴ്ച തലേദിവസം പെയ്‌ത മഴയെ തുടര്‍ന്ന്‌ കളി ഒരു മണിക്കൂറോളം തടസ്സപ്പെട്ടിരിക്കുകയാണ്‌.

പുലര്‍ച്ച മുതല്‍ ഇതുവരെ സൂര്യപ്രകാശം എത്തിയില്ല. ഇന്ത്യന്‍ ഫീല്‍ഡിംഗ്‌ പരിശീലകന്‍ റോബിന്‍ സിംഗും വെങ്കിടേഷ്‌ പ്രസാദും പിച്ചു പരിശോധന നടത്തി.

അതേ സമയം ബിസിസി ഐ സെക്രട്ടറി നിരഞ്ജന്‍ ഷായും മറ്റു നാലു ബോര്‍ഡ്‌ അംഗങ്ങളും പോര്‍ട്ട്‌ സിറ്റിയില്‍ എത്തിയിട്ടുണ്ട്‌. ബംഗ്ലാദേശ്‌ പരിശീലകന്‍ ഡെവ്‌ വാറ്റ്‌മോറുമായി പരിശീലക പദവി സംബന്ധിക്കുന്ന ചര്‍ച്ചകള്‍ നടത്താനാനെന്നതാണ്‌ ഊഹാ പോഹം.

ആദ്യ ദിനം ബാറ്റു ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിന്‌ 295 റണ്‍സില്‍ നില്‍ക്കുമ്പോഴാണ്‌ കളി അവസാനിച്ചത്‌. സൗരവ്‌ ഗാംഗുലി 82 റണ്‍സുമായും സച്ചിന്‍ 80 റണ്‍സുമായും പുറത്താകാതെ നില്‍ക്കുന്നു.

അര്‍ദ്ധ ശതകം തികച്ച വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്ക്‌(56) രാഹുല്‍ ദ്രാവിഡ്‌ (61) എന്നിവര്‍ നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട്‌ പടുത്തുയര്‍ത്തിയിരുന്നു. ഓപ്പണര്‍ വാസീം ജാഫറിനെ ആദ്യ പന്തില്‍ മൊര്‍ത്താസ പറഞ്ഞു വിട്ടു
കൂടുതല്‍
വെസ്റ്റിന്‍ഡീസ്‌ 437 ന്‌ പുറത്ത്‌
ടെസ്റ്റ്‌: മൂന്നാം ദിനത്തില്‍മഴ
അബുദാബി ക്രിക്കറ്റ്‌ പാകിസ്ഥാന്‌
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ വീണ്ടും വിരസമാക്കി വീണ്ടും മഴയെത്തി.
ടെസ്റ്റ്‌: ഇംഗ്ലണ്ടിനു സമനില
കംഗാരുക്കള്‍ മൂന്നാം ഫൈനലിന്‌