ഇത്തവണയും ദക്ഷിണാഫ്രിക്കയ്ക്ക് ഓസ്‌ട്രേലിയന്‍ പ്രൊഫഷണലിസത്തെ മറികടക്കാനായില്ല. ഷോണ്‍ ടൈറ്റിന്‍റെയും മക് ഗ്രാത്തിന്‍റെയും തീ പാറുന്ന പന്തുകള്‍ കൈ കാര്യം ചെയ്യാനറിയാതെ വിഷമിച്ച ദക്ഷിണാഫ്രിക്ക ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസീസിനോട് ഏഴു വിക്കറ്റിനു മുട്ടു കുത്തി.
ആദ്യം ബാറ്റു ചെയ്‌ത ദക്ഷിണാഫ്രിക്കയെ 43.5 ഓവറില്‍ 149 പുറത്താക്കിയ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്‌ടത്തില്‍ -- റണ്‍സ് എടുത്ത് സ്കോര്‍ മറി കടന്നു. ഹാഫ് സെഞ്ച്വറി തികച്ച മൈക്കല്‍ ക്ലാര്‍ക്ക് മാത്യൂ ഹെയ്ഡന്‍ നല്‍കിയ തുടക്കം മുതലാക്കുകയായിരുന്നു. ---- ക്ലാര്‍ക്ക് () ടീമിനെ വിജയത്തിലേക്കു നയിക്കുമ്പോള്‍ സൈമണ്‍സായിരുന്നു () കൂട്ട്.
ദക്ഷിണാഫ്രിക്കയുടെ നിസ്സാര സ്കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയ വിക്കറ്റു നല്‍കിയാണ് തുടങ്ങിയത്. ഒരു റണ്‍സ് എടുത്ത ഗില്ലി ലാംഗ് വെല്‍റ്റിന്‍റെ പന്തിനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ പോണ്ടിംഗിനെ 22 റണ്‍സില്‍ നെല്‍ വീഴ്ത്തി.ഹെയ്ഡന്‍ 41 റണ്‍സുമായി പൊള്ളോക്കിന്‍റെ ബൗളിംഗില്‍ സ്‌മിത്തിനു പിടി നല്‍കി.
നേരത്തെ ഷോണ്‍ ടൈറ്റും മക്ഗ്രാത്തും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ കൂട്ടക്കുരുതി നടത്തുകയായിരുന്നു. ടൈറ്റ് പത്ത് ഓവറില്‍ 39 ന് നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മക്ഗ്രാത്ത് എട്ട് ഓവറുകളില്‍ 16 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്.
|