ക്യാച്ചുകള്‍ കൈവിട്ട് അര്‍ഹമായ വിജയം കൈവിട്ട കേരളത്തിനു സ്വന്തം പിഴവുകളെ പഴിക്കാം. സര്‍വീസസിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആറിലധികം ക്യാച്ചുകള്‍ കൈവിട്ട കേരളം അര്‍ഹിച്ച വിജയവും എലൈറ്റ് ഗ്രൂപ്പ് പ്രവേശനവും കൈവിട്ടു കളഞ്ഞു. സുന്ദരമായി ജയിക്കാനാകുമായിരുന്ന മത്സരമാണ് അശ്രദ്ധയും ഫീല്‍ഡിംഗ് പിഴവുകളും മൂലം നഷ്ടമായി പോയത്.
സര്‍വീസസിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ 233 റണ്‍സില്‍ എട്ടു വിക്കറ്റ് നഷ്ടമാക്കാനെ കേരളത്തിനു കഴിഞ്ഞുള്ളൂ. കേരളം ഒന്നാം ഇന്നിംഗ്‌സ് 566 ഡിക്ലയാര്‍ഡ്.സര്‍വീസസ് ഒന്നാം ഇന്നിംഗ്‌സ് 350 രണ്ടാം ഇന്നിംഗ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 233. കളിയില്‍ ടിനു യോഹന്നാന്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എസ് അനീഷ് ഏഴു വിക്കറ്റുകള്‍ പിഴുതു.
അഞ്ചു വിക്കറ്റിനു 325 എന്ന സ്‌കോറിനു ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടര്‍ന്ന സര്‍വീസസിന്‍റെ അഞ്ചു വിക്കറ്റുകള്‍ പെട്ടെന്നു വീഴ്ത്തിയിഅ കേരളം എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിച്ചെങ്കിലും പിന്നീട് അതേ മികവ് തുടരാനായില്ല. ഓപ്പണര്‍മാരായ സൌമിക്ക് ചാറ്റര്‍ജിയെ 16 നും താഹിര്‍ ഖാനെ 19 നു തകര്‍ത്ത കേരളം ഉച്ച ഭക്ഷണ സമയത്ത് സര്‍വീസസിനെ 40 നു രണ്ടിലെത്തിച്ചു.
നായകന്‍ യെശ്‌പാലിനെ രണ്ടു തവണ വിട്ടുകളഞ്ഞ കേരളം അതിന്‍റേ ഫലം അനുഭവിക്കുകയും ചെയ്‌തു. യെശ്‌പാല്‍ 43 റണ്‍സ് അടിച്ചു കൂട്ടി. യെശ്പാലിനു പിന്നാലെയെത്തിയ ജസ്‌വീര്‍ സിംഗും മോശമാക്കിയില്ല. 43 റണ്‍സ് എടുത്ത ഇരുവരെയും അനീസ് തന്നെ പുറത്താക്കി. കൃഷ്ണ ചൌദയേയും (രണ്ട്) പുറത്താക്കിയത് അനീസായിരുന്നു. 38 റണ്‍സ് എടുത്ത ഉപാദ്ധ്യായേയും എ ശര്‍മ്മയേയും അടുത്തടുത്ത പന്തുകളില്‍ അനീസ് പുറത്താക്കിയതോടെ കളി കേരളത്തിന്‍റെ കയ്യിലായി.
സര്‍വീസസിനു ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാന്‍ വേണ്ടിയിരുന്ന അഞ്ചു റണ്‍സാകട്ടെ എ കെ മൊഹന്തിയും (13) ഫൈസല്‍ മൊഹമ്മദും (12) ചേര്‍ന്ന് കര കയറ്റി. ഒന്നാം ഇന്നിംഗ്‌സ് ലീഡിനെ തുടര്‍ന്ന് കേരളത്തിനു മൂന്നു പോയിന്‍റും സമനില നേടിയതിന്‍റെ ഒരു പോയിന്‍റും ലഭിച്ചു. മൊത്തം എട്ടു പോയിന്‍റുമായി കേരളം ഗുജറാത്തിനു പിന്നില്‍ രണ്ടാമതായി
|