ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ട്വന്‍റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം സ്വന്തമാക്കി. ബോളിംഗിലും ബാറ്റിംഗിലും കാട്ടിയ കരുത്താണ് ആതിഥേയര്‍ക്ക് 19 റണ്‍സിന്‍റെ വിജയം സമ്മാനിച്ചത്. മത്സരത്തിലെ താരം ദക്ഷിണാഫ്രിക്കയുടെ ആല്‍ബി മോര്‍ക്കലായിരുന്നു.
ആദ്യം ബാറ്റു ചെയ്‌ത ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുത്തപ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ ഇംഗ്ലണ്ടിന്‍റെ മറുപടി ഒതുങ്ങി. 96 ന് ആ എന്ന ഘട്ടത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തിയത് മോര്‍ക്കലിന്‍റെ ബാറ്റിംഗായിരുന്നു. 20 പന്തുകളില്‍ 43 റണ്‍സ് എടുത്തു.
മാര്‍ക്ക് ബൌച്ചര്‍ (29), ജസ്റ്റിന്‍ കെമ്പ് (21) ഗ്രെയിം സ്മിത്ത് (19) എന്നിവരായിരുന്നു ദക്ഷിണാഫ്രിക്കയുടെ മറ്റ് സ്‌കോറര്‍മാര്‍. 15 ഓവറുകള്‍ക്കു ശേഷമായിരുന്നു ദക്ഷിണാഫ്രിക്ക 100 റണ്‍സ് കടന്നത് തന്നെ. മോര്‍ക്കല്‍ മൂന്നു ഫോറും നാലു സിക്‍സറുകളും അടിച്ചു കൂട്ടി. ടോസ് നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു.
|