പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > നിലവിലെ പരമ്പര
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ട്വന്‍റി20യുമായ്‌ ബിസിസിഐ
sharad pawar
FILEFILE
കപില്‍ദേവിന്‍റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനോടുള്ള മത്സരത്തിന്‍റെ ഭാഗമായി അടുത്തവര്‍ഷം സ്വന്തമായി ട്വന്‍റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാന്‍ ബി സി സി ഐ തയ്യാറെടുക്കുന്നു. ശരത്പവാര്‍ ഉടന്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും.

ഐ സി എല്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ട്വന്‍റി20 ചാമ്പ്യന്‍ഷിപ്പിന്‌ ബി സി സി ഐ അംഗീകാരം നല്‍കിയിട്ടില്ല. ബി സി സി ഐ ട്വന്റി20 ചാമ്പ്യന്‍ഷിപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ മുന്നോടിയായിട്ടുള്ള അന്തിമ ചര്‍ച്ചയിലാണ്‌.

കളിക്കാരുടെ കരാര്‍ സംബന്ധിച്ചകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ബി സി സി ഐ ക്യാപ്ടന്‍ രാഹുല്‍ദ്രാവിഡ്‌, സച്ചിന്‍, സൗരവ്‌, അനില്‍കുബ്ലെ എന്നിവരുമായി കൂടികാഴ്ച നടത്തുന്നുണ്ട്‌.

ബി സി സി ഐ- ഐ സി എല്‍ മത്സരം ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ക്ക്‌ നല്ലതാണെന്ന കാഴ്ചപ്പാടിലാണ്‌ കപില്‍ ദേവ്‌. ഐ സി എല്ലിനെ അനുകരിച്ച്‌ കൂടുതല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബി സി സി ഐ തയ്യാറെടുക്കുന്നത്‌ നല്ലതാണെന്നും മത്സരം എല്ലായ്പ്പോഴും നല്ലതാണെന്നുംകപില്‍ പറയുന്നു.

എന്നാല്‍ ഐസിഎല്‍ ആരോടും യുദ്ധത്തിനില്ലെന്നും. ബി സി സി ഐ ആണ്‌ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും കപില്‍ ചെന്നൈയില്‍ പറഞ്ഞു. രാജ്യന്തര ദേശീയ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഐ സി എല്‍ ട്വന്‍റി20 അടുത്തമാസം ആരംഭിക്കും.
കൂടുതല്‍
ഇംഗ്ലണ്ട് സിംബാബ്‌വേയെ തകര്‍ത്തു
ഇന്ത്യയ്‌ക്ക് ജീവന്‍ മരണ പോരാട്ടം
ബംഗ്ലാദേശ് വിന്‍ഡീസിനെ തകര്‍ത്തു
ബംഗ്ലാദേശിനു ജയിക്കാന്‍ 164 റണ്‍സ്
വിന്‍ഡീസ്-ബംഗ്ലാ ക്രിക്കറ്റ് ലൈവ്
പാകിസ്ഥാനു തകര്‍പ്പന്‍ ജയം