ഐപി‌എല്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതി

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 21 ഏപ്രില്‍ 2014 (08:26 IST)
PTI
ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ ബിസിസിഐ പുതിയ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇതുസംബന്ധിച്ചുളള ബിസിസിഐയുടെ ശുപാര്‍ശ മറ്റന്നാള്‍ സുപ്രീം കോടതിയെ അറിയിക്കും.

കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെഎന്‍ പട്ടേല്‍, മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രി, മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ എന്നിവരാണ് ബിസിസിഐ അന്വേഷണ സമിതിയിലെ അംഗങ്ങള്‍.

ഐപിഎല്‍ വാതുവെപ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 12 കളിക്കാരെയും മുന്‍ ബിസിസിഐ. അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെയും കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തിലാണ് സമിതി രൂപീകരിക്കാന്‍ തീരുമാനം എടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :