നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം

ദുബൈ| WEBDUNIA| Last Modified വ്യാഴം, 17 ഏപ്രില്‍ 2014 (10:02 IST)
PRO
PRO
ഏഴാം സീസണ്‍ ഐപിഎല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്. മുംബൈ ഇന്ത്യന്‍സിനെ 42 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തോല്‍പ്പിച്ചത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത കാലിസിന്റെയും മനേഷ് പാണ്ഡ്യേയുടെയും മികവില്‍ 163 റണ്‍സ് എടുത്തു. കാലിസ് 72, പാണ്ഡ്യേ 64 റണ്‍സുമെടുത്തു. 164 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് 122 റണ്‍സെടുക്കാനെ കഴിഞ്ഞോളു.

അമ്പാട്ടി റായിഡുവും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് മുംബൈ നിരയില്‍ കുറച്ചെങ്കിലും പിടിച്ചു നിന്നുള്ളു. നാലുവിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്നാണ് മുംബൈ ടീമിനെ കെട്ടു കെട്ടിച്ചത്. മുംബൈയ്ക്കായി മലിംഗ നാല് വിക്കറ്റും സഹീര്‍ ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി. നിലവിലെ ചാമ്പ്യന്‍മാരാണ് മുംബൈ ഇന്ത്യന്‍സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :