ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കിരീടം

ഡാര്‍വിന്‍| WEBDUNIA| Last Modified ശനി, 13 ജൂലൈ 2013 (14:52 IST)
PTI
ചേട്ടന്മാര്‍ക്കൊപ്പം തന്നെയാണ് തങ്ങളെന്ന് ഇന്ത്യയുടെ ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ തെളിയിച്ചു. ഇന്ത്യയുടെ അണ്ടര്‍-19 ടീമിന് ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കിരീടം. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഓ‍സ്ട്രേലിയന്‍ ബാറ്റിങ്‌ നിരയെ തകര്‍ത്ത് എട്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

ഇന്ത്യ 24.4 ഓവറില്‍ വെറും 75 റണ്‍സിന്‌ ഓ‍സ്ട്രേലിയയെ പുറത്താക്കി. തുടര്‍ന്ന് രണ്ടു വിക്കറ്റ്‌ മാത്രം നഷ്ടമാക്കി ഇന്ത്യ വിജയത്തിലെത്തി. നായകന്‍ വിജയ്‌ സോള്‍ ആണു പരമ്പരയുടെ താരം. മീഡിയം പേസര്‍ ദീപക്‌ ഹൂഡ പത്ത്‌ ഓവറില്‍ 22 റണ്‍സ്‌ മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ചാമമിലിന്ദ്‌ 19 റണ്‍സിനു രണ്ടു വിക്കറ്റും കുല്‍ദീപ്‌ യാദവ്‌ നാലു റണ്‍സിനു രണ്ടു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യയ്ക്ക്‌ ഓ‍പ്പണര്‍ അഖില്‍ ഹെര്‍വാദ്കറിനെ പൂജ്യത്തിനു നഷ്ടമായി. ഒന്‍പതു റണ്‍സോടെ വിജയ്‌ സോളിന്റെ വിക്കറ്റും വീണു. എങ്കിലും ഓപ്പണര്‍ അങ്കുഷ്‌ ബെയ്ന്‍സും (40) വൈസ്‌ ക്യാപ്റ്റന്‍ സഞ്ജു സാംസണും (20) ചേര്‍ന്നു ടീമിനെ വിജയത്തിലേക്കു നയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :