ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

ദുബായ്| WEBDUNIA| Last Modified ശനി, 13 ജൂലൈ 2013 (09:47 IST)
PTI
ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം. പുതിയ പട്ടിക പ്രകാരം ഇന്ത്യയ്ക്ക് 122 പോയിന്റുണ്ട്. 114 പോയിന്റുമായി ഓസ്‌ട്രേലിയയും 112 പോയിന്റുമായി ഇംഗ്ലണ്ടുമാണ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളില്‍.

തുടര്‍ച്ചയായി രണ്ട് ഏകദിന കിരീടങ്ങള്‍ നേടിയതാണ് ഇന്ത്യയെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ നിലനിര്‍ത്താന്‍ കാരണം. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പര 3-2ന് നേടിയതോടെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയും സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :