സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് പോണ്ടിംഗ് വിരമിച്ചു

ലണ്ടന്‍| WEBDUNIA|
PRO
മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വിരമിക്കാല്‍ അവിസ്മരണീയമായി. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറിക്കടന്നാണ് പോണ്ടിംഗ് ഫസ്റ്റ്ക്ലസ് ക്രിക്കറ്റിനോടു വിടപറഞ്ഞത്.

സെഞ്ചുറി നേടിയാണ് പോണ്ടിംഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സച്ചിന്റെ പേരിലുള്ള 81 ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേട്ടമാണ് റിക്കി പോണ്ടിങ് (82 സെഞ്ച്വറി) മറികടന്നത്.

കൗണ്ടി ക്രിക്കറ്റില്‍ തന്‍റെ അവസാന മല്‍സരത്തില്‍ പോണ്ടിംഗ് സറെയ്ക്കു വേണ്ടി പുറത്താകാതെ 169 റണ്‍സ് നേടി. ഒക്‌ടോബറിലെ ചാമ്പ്യന്‍സ് ലീഗോടെ ക്രിക്കറ്റില്‍ നിന്നു പൂര്‍ണ്ണമായും വിടവാങ്ങുമെന്നും പോണ്ടിംഗ് അറിയിച്ചു. ഏകദിനത്തിലെ റണ്‍വേട്ടയില്‍ സച്ചിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരനാണ് പോണ്ടിംഗ് .

സച്ചിന്‍ ഫസ്റ്റ് ക്ലാസില്‍ 307 മത്സരങ്ങളില്‍ നിന്ന് 57.86 ശരാശരിയില്‍ 25228 റണ്‍സെടുത്തിട്ടുണ്ട്. ഇതില്‍ 81 സെഞ്ച്വറികളും 114 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടും. പോണ്ടിംഗ് ഫസ്റ്റ് ക്ലാസില്‍ 289 മത്സരങ്ങളില്‍ നിന്നായി 55.90 ശരാശരിയില്‍ 24150 റണ്‍സെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :