ഏകദിനത്തിലെ യുവരാജാവ്

അഹ്മദാബാദ്, ശനി, 29 ഡിസം‌ബര്‍ 2012 (14:01 IST)

Widgets Magazine

PRO
നാണക്കേടിന്‍െറ മറ്റൊരു അധ്യായം തുറക്കാന്‍ അനുവദിക്കാതെ പാകിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പര സമനിലയാക്കിയത് യുവരാജ് സിംഗും അശോക് ദിന്‍ഡയും.

പാകിസ്ഥാനെ 11 റണ്‍സിന് തകര്‍ത്ത് ഇന്ത്യയും ക്യാപ്റ്റന്‍ ധോണിയും ആശ്വാസ സമനില നേടി. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 11ന് ഇരുവരും പങ്കിട്ടെന്ന് ആശ്വസിക്കാം.

36 പന്തില്‍ 72 റണ്‍സ് അടിച്ചുകൂട്ടി അവിസ്മരണീയ ഇന്നിംഗ്സാണ് പുറത്തെടുത്ത യുവരാജ് സിംഗ് പുറത്തെടുത്തത് ഇന്ത്യയുടെ ഈ വിജയം. ഒപ്പം നിര്‍ണായക ഘട്ടത്തില്‍ പാക് ബാറ്റ്സ്മാന്മാരുടെ റണ്‍സൊഴുക്കിന് തടയിട്ട് മൂന്നു വിക്കറ്റ് വീഴ്ത്തിയ അശോക് ദിന്‍ഡക്കും.

തല്ലുകൊള്ളാന്‍ പാകിസ്ഥാന്‍െറ സുഹൈല്‍ തന്‍വീറിനും സഈദ് അജ്മലിനുമായിരുന്നു നിയോഗം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഇന്ത്യന്‍ മധ്യനിര ഒരിക്കല്‍ കൂടി തകര്‍ന്നടിയുമെന്ന് ഭയപ്പെട്ടപ്പോഴാണ് യുവി ഉഗ്രരൂപം വീണ്ടെടുത്ത് സംഹാരം തുടങ്ങിയത്.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയില്‍ ഇന്ത്യ പരുങ്ങലിലായപ്പോഴാണ് യുവരാജ് ക്യാപ്റ്റന്‍ ധോണിക്കൊപ്പം ആതിഥേയ ഭാരം തോളിലേറ്റിയത്. 36 പന്തില്‍ 72 റണ്‍സ് പിറന്നപ്പോള്‍ അകമ്പടിയായി ഏഴ് സിക്സറും നാല് ബൗണ്ടറിയും.

ഓപണര്‍മാരായ ഗൗതം ഗംഭീറും (11 പന്തില്‍ 21), അജിന്‍ക്യ രഹാനെയും (26 പന്തില്‍ 28) മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് നല്‍കിയത്. തുടര്‍ച്ചയായി ബൗണ്ടറികള്‍ പറത്തി ക്രീസില്‍ നിലയുറപ്പിക്കുന്നതിനിടെയാണ് ഗംഭീറിന്‍െറ മടക്കം.

അഫ്രീദിക്ക് ഒരു സിക്സറും ഒരു ബൗണ്ടറിയും. പതിനാറാം ഓവറില്‍ ഉമര്‍ ഗുലിന്‍െറ രണ്ട് ബൗണ്ടറി പറത്തി ധോണിയും റണ്‍സൊഴുക്കിന് ഊര്‍ജം പകര്‍ന്നു. പിന്നെ റണ്‍പൂരത്തിനായിരുന്നു മൊടേര വിരുന്നൊരുക്കിയത്. തന്‍വീറിന്‍െറ പതിനെട്ടാം ഓവറില്‍ രണ്ട് കൂറ്റന്‍ സിക്സും ഒരു ബൗണ്ടറിയും.

അജ്മലിന്‍െറ സ്പിന്നിനെ നേരിട്ടത് മൂന്ന് തുടര്‍ സിക്സുകളുമായി. ഓവറില്‍ 22 റണ്‍സ്. അവസാന ഓവറില്‍ മറ്റൊരു സിക്സറിനുള്ള ശ്രമത്തിലൂടെ പക്ഷേ യുവി പുറത്ത്. 23 പന്തില്‍ 39 റണ്‍സുമായി ധോണി കൂടി പുറത്തായതോടെ ഇന്ത്യന്‍ ടോട്ടല്‍ 192ല്‍ അവസാനിച്ചു.

രണ്ട് ട്വന്‍റി20ക്കുശേഷം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരക്ക് ഞായറാഴ്ച ചെന്നൈയില്‍ തുടക്കമാവും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

ശ്രീനിവാസന് ചുമതല കൊടുക്കരുത്: സുപ്രീം കോടതി

എന്‍ ശ്രീനിവാസന് ചെറിയ ചുമതലകള്‍ പോലും ബിസിസിഐ യില്‍ കൊടുക്കാന്‍ പാടില്ലെന്ന് സുപ്രീം ...

ലോകം കുട്ടി ക്രിക്കറ്റ് ചൂടില്‍

കുട്ടി ക്രിക്കറ്റിലേക്ക് ഇനി ക്രിക്കറ്റ് ലോകം. ഇന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലാണ് ...

ഐപി‌എല്‍ വാതുവയ്പ്പ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ഐപി‌എല്‍ വാതുവയ്പ്പ് കേസില്‍ വിശദമായ വാദം സുപ്രീം കോടതി ഇന്നു കേല്‍ക്കും. അതോടൊപ്പം തന്നെ ...

സച്ചിന്‍ ടെന്നീസ് ടീമും സ്വന്തമാക്കി

മുംബൈ: അന്താരാഷ്ട്ര ടെന്നീസ് പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിനെ സച്ചിന്‍ സ്വന്തമാക്കി. ...

Widgets Magazine