ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | ക്രിക്കറ്റ് ലോകകപ്പ്
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » യുവി നിറഞ്ഞാടി, എന്നിട്ടും ഇന്ത്യ തോറ്റു (India Lose to new Zealand by one run in a Cliffhanger)
PTI
PTI
ചെന്നൈയില്‍ യുവി തിരിച്ചെത്തിയിട്ടും ഇന്ത്യ കിവിക്കൂട്ടത്തിനുമുന്‍പില്‍ ഒരു റണ്‍സിന് തോറ്റുപോയി. ടോസ് നഷ്ടപ്പെട്ട് ആദ്യബാറ്റിംഗിനിറങ്ങി 167 / 5 എന്ന സ്കോര്‍ ഉയര്‍ത്തിയ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇരുപത് ഓവറില്‍ 166/4 എന്ന നിലയില്‍ പരാജയപ്പെടുകയായിരുന്നു. ആദ്യമത്സരം മഴ​കൊണ്ടു പോയതിനാല്‍ ഈ വിജയത്തോടെ ന്യൂസിലാന്‍ഡ്1​-0​ത്തിന് പരമ്പര​സ്വന്തമാക്കി.

ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി (70), റെയ്ന(27​), ധോണി( 22) എന്നിവര്‍ നന്നായി കളിച്ചു. യുവി 26 പന്തില്‍ നിന്ന് 34 റണ്‍സ് നേടി അവസാന ഓവറിലെ നാലാം പന്തില്‍, വിജയത്തിന് ആറ് റണ്‍സ് അകലെ പുറത്തായതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. തന്റെ പഴയ​ശൈലിയില്‍ ലോംഗ് ഓണിലേക്ക് ലോഫ്ട് ചെയ്തതുള്‍പ്പടെ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും പായിച്ച യുവരാജ് അവസാന ഓവറിലെ നാലാം പന്തില്‍ ഫ്രാങ്ക്ളിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.

ന്യൂസിലാന്‍ഡിനുവേണ്ടി കളിക്കളത്തില്‍ നിറഞ്ഞു നിന്ന ബ്രണ്ടന്‍ മക്കല്ലം 55 പന്തില്‍ 11 ബൌണ്ടറിയും മൂന്ന് സിക്സ്‌റടക്കം 91 റണ്‍സ് നേടി കളിയിലെ കേമനായി. ബ്രണ്ടന്‍ മക്കല്ലമാണ് മാന്‍ ഒഫ് ദി സീരീസും. ഇനി ഇരു​ടീ​മുകളും ട്വന്റി​-20 ലോകകപ്പിനായി ലങ്കയിലേക്ക് തിരിക്കും.
ബന്ധപ്പെട്ടവ
Webdunia Webdunia