ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുമെന്ന് ഗാംഗുലി. തന്റെ ഇഷ്ട ഗ്രൌണ്ടായ സിഡ്നി ക്രിക്കറ്റ് ഗൌണ്ടില്‍ ബാറ്റ് ചെയ്യാന്‍ സച്ചിന്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു.
സച്ചിന്‍ ഇപ്പോഴും മികച്ച ഫോമിലാണ്. ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിലെ പ്രകടനം കൊണ്ടു ഇക്കാര്യം മനസിലാകും. നൂറാം സെഞ്ച്വറിയുടെ സമ്മര്‍ദ്ദവുമായാണ് സച്ചിന്‍ ഇപ്പോള്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. അടുത്ത ടെസ്റ്റില്‍ സച്ചിന്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഗാംഗുലി പറഞ്ഞു.
ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 73 റണ്‍സെടുത്ത് സച്ചിന്‍ ടീം ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. 32 റണ്‍സ് എടുത്ത സച്ചിനായിരുന്നു രണ്ടാം ഇന്നിംഗ്സിലും ടോപ് സ്കോറര്‍.