കൊച്ചി ടസ്കേഴ്സ് കേരളയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ബി സി സി ഐ പുറത്താക്കി. രണ്ടാം വര്‍ഷം നല്‍കേണ്ട ബാങ്ക് ഗ്യാരണ്ടി ഇതുവരെ നല്‍കാത്തതിന്റെ പേരിലാണ് കൊച്ചി ടസ്‌കേഴ്‌സിനെ പുറത്താക്കിയത്.
ബിസിസിഐ ജനറല്‍ ബോഡി യോഗമാണ് കൊച്ചി ടസ്കേഴ്സ് കേരളയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. ഓരോ വര്‍ഷവും ടീം 156 കോടി രൂപയാണ് ബാങ്ക് ഗാരന്റി ഇനത്തില്‍ നല്‍കേണ്ടത്. ഓഗസ്റ്റ് ഇരുപത്തിയാറാം തീയതിയായിരുന്നു ഗ്യാരണ്ടി പണം നല്‍കേണ്ടിയിരുന്ന അവസാന തിയതി.
കൊച്ചി ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പരിഹരിക്കാനാകാത്തതാണെന്ന് ബി സി സി ഐ വിലയിരുത്തി. എന്നാല്‍ ബിസിസിഐയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരള ടീം ഉടകള്‍ പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം ഇന്ത്യയ്ക്കുണ്ടായ ദയനീയ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ബി സി സി ഐ നിയമിച്ചു. മൊഹിന്ദര്‍ അമര്‍നാഥും, അനില്‍ കുംബ്ലയുമാണ് സമിതി അംഗങ്ങള്‍. ബി സി സി ഐ ടെക്‌നിക്കല്‍ കമ്മിറ്റി മേധാവിയായി സൗരവ് ഗാംഗുലിയെ നിയമിച്ചു.