ഹോളണ്ടിനെതിരെ വെസ്റ്റ്‌ഇന്‍ഡീസിന്‌ 215 റണ്‍സ്‌ വിജയം

ന്യൂഡല്‍ഹി| WEBDUNIA|
ഇംഗ്ലണ്ടിന് മുന്നിലെടുത്ത വീര്യം ഓറഞ്ചുപടയ്ക്ക് കിവികള്‍ക്ക് മുന്നില്‍ തുടരാനായില്ല. ഓറഞ്ചുപടയ്ക്ക് ഊര്‍ജ്ജം നഷ്‌ടമായപ്പോള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിന് 215 റണ്‍സ് വിജയം സ്വന്തമായി. ലോകകപ്പിന്റെ ചരിത്രത്തിലെ ആറാമത്തെയും ഈ ലോകകപ്പിലെ ആദ്യഹാട്രികും ഉള്‍പ്പെടെ ആറുവിക്കറ്റ്‌ നേട്ടം കൊയ്ത വിന്‍ഡീസ്‌ ബൌളര്‍ കെമര്‍ റോഷ്‌ ആണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ ഹോളണ്ട് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്‌ത വെസ്റ്റ്‌ ഇന്‍ഡീസ്‌ നിശ്ചിത ഓ‍വറില്‍ എട്ടുവിക്കറ്റ്‌ നഷ്‌ടത്തില്‍ 330 റണ്‍സെടുത്തു. ഹോളണ്ടിന്റെ മറുപടി ബാറ്റിംഗ് 31.3 ഓ‍വറില്‍ 115 റണ്‍സ്‌ നേടുന്നതിനിടെ എല്ലാവരും പുറത്തായതോടെ അവസാനിച്ചു.

ഓ‍പ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും (53) ക്രിസ്‌ ഗെയ്‌ലും (80) ചേര്‍ന്നു ആരംഭിച്ച വെടിക്കെട്ട് ബാറ്റിംഗ് അതിന്റെ ശക്തി ചോര്‍ന്നു പോകാതെ സര്‍വനും പൊള്ളാര്‍ഡും ഏറ്റെടുത്തു. വിന്‍ഡീസിന്റെ ആദ്യവിക്കറ്റ്‌ നഷ്ടമായത്‌ 100 റണ്‍സ്‌ തികഞ്ഞു കഴിഞ്ഞാണ്‌.

വെസ്റ്റ്‌ ഇന്‍ഡീസ്‌ ഉയര്‍ത്തിയ 330 റണ്‍സ്‌ എന്ന ഭീമന്‍ വിജയലക്‌ഷ്യം മുന്നില്‍ കണ്ട് ഇറങ്ങിയ ഹോളണ്ട് ആദ്യം മുതല്‍ തന്നെ പ്രതിസന്ധിയിലായി‍. മണിക്കൂറില്‍ ശരാശരി 90 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം പന്തെറിഞ്ഞ കെമര്‍ റോഷ്‌ മികച്ച ലൈന്‍ നിലനിര്‍ത്താനാണു കൂടുതല്‍ ശ്രദ്ധിച്ചത്‌. സ്റ്റാമ്പ്സിനു നേര്‍ക്കു വന്ന പന്തുകള്‍ തുറന്നടിക്കാന്‍ കഴിയാതെ ഓ‍റഞ്ച്‌ പട വിഷമിച്ചു.

പീറ്റര്‍ സീലാറെ, ബെര്‍ണാഡ്‌ ലൂട്സിന്‍, ബരേസി, സുയിഡെറന്റ്‌, മുദാസര്‍ ബുഖാരി, വെസ്റ്റ്ഡിക്ക്‌ എന്നിവരുടെ വിക്കറ്റുകളാണ് ഇരുപത്തിരണ്ടുകാരനായ റോഷ് എടുത്തത്. എട്ട്‌ ഓവറില്‍ 23 റണ്‍സ്‌ വഴങ്ങി മൂന്നുവിക്കറ്റെടുത്ത ബെന്‍ റോഷിന്‌ ഉജ്വല പിന്തുണ നല്‍കി.

ഹോളണ്ടിന്റെ ബോളിങ്‌ നിരയില്‍ സീലാര്‍ 45 റണ്‍സ്‌ വഴങ്ങി മൂന്നുവിക്കറ്റും മുദാസര്‍ 65 റണ്‍സ്‌ വഴങ്ങി രണ്ടുവിക്കറ്റുമെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :