വെല്ലിംഗ്ടണ്‍, വ്യാഴം, 2 സെപ്റ്റംബര്‍ 2010( 09:01 IST )
ന്യൂസിലാന്‍ഡിന്റെ എക്കാലത്തേയും മികച്ച പേസ് ബൌളര്‍മാരില്‍ ഒരാളായിരുന്ന ഷെയ്ന്‍ ബോണ്ട് പരിശീലകനാകുന്നു. ചാംപ്യന്‍സ് ലീഗ് ട്വന്‍റി 20ക്കുള്ള കിവീസ് ടീം സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്സിന്‍റെ സഹപരിശീലകനായാണ് ബോണ്ടെത്തുന്നത്.
മുഖ്യ പരിശീലകന്‍ അലന്‍ ഹണ്ടിനെ സഹായിക്കുകയും ബൌളിംഗ് നിരയെ പരിശീലിപ്പിക്കുകയുമാണ് ബോണ്ടിന്റെ ചുമതല. ക്രിക്കറ്റിനെ താന്‍ ഏറെ സ്നേഹിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ക്രിക്കറ്റിലെ ഏത് സ്ഥാനവും സ്വീകരിക്കാന്‍ തയ്യാറാണെന്നും ബോണ്ട് പറഞ്ഞു. പ്രധാന ടീമുകളുടെ പരിശീലക സ്ഥാനത്തേക്കു വരണമെന്ന് ആഗ്രഹമുള്ളതിനാല്‍ ഇതൊരു ചവിട്ടുപടിയായായാണ് കണക്കാക്കുന്നതെന്നും ബോണ്ട് സൂചിപ്പിച്ചു.
ഇത് മികച്ച ഓഫറായാണ് കാണുന്നത്. പരിശീലകനായുള്ള തന്റെ കഴിവ് വെളിപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമാണിതെന്നും ബോണ്ട് പറഞ്ഞു. ന്യൂസിലാന്‍ഡിന് വേണ്ടി 18 ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങിയിട്ടുള്ള ബോണ്ട് 22.09 ശരാശരിയില്‍ 87 വിക്കറ്റ് നേടിയിട്ടുണ്ട്.