ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » വീണ മാലിക്കിനെ ഐസിസി സംഘം ചോദ്യം ചെയ്യും (ICC ACSU official in Pakistan, to meet Veena Malik: Reports)
Bookmark and Share Feedback Print
 
PRO
പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് ആസിഫിന്‍റെ മുന്‍‌കാമുകി വീണ മാലിക്കിനെ ചോദ്യം ചെയ്യാനായി ഐ സി സി അഴിമതി വിരുദ്ധ സംഘം പാകിസ്ഥാനിലെത്തിയതായി റിപ്പോര്‍ട്ട്. ആസിഫിന് ഒത്തുകളിയുമായി നേരത്തെ ബന്ധമുണ്ടെന്ന് വീണ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാകിസ്ഥാനിലെത്തിയ ഐ സി സി സംഘം ഫെഡറല്‍ ഇന്‍‌വസ്റ്റിഗേഷന്‍ ഏജന്‍സിയുമായും വീണ മാലിക്കുമായും കൂടിക്കാഴ്ച നടത്തും.

ആസിഫിന് വാതുവെയ്പ്പുകാരുമായി ബന്ധമുണ്ടെന്നതിന് തന്‍റെ കൈവശം തെളിവുണ്ടെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ വീണ മാലിക് ആരോപിച്ചിരുന്നു. ആസിഫ് തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഇന്ത്യക്കാരനായ വാതുവെയ്പ്പുകാരനെ താന്‍ കണ്ടിരുന്നുവെന്നും വീണ വെളിപ്പെടുത്തിയിരുന്നു.

അതേസമയം തത്സമയ വാതുവെയ്പ്പ് വിവാദം അടുത്ത് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ ബാധിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജെറാള്‍ഡ് മജോള പറഞ്ഞു. പാകിസ്ഥാനിലെ പ്രളയബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിനായി ഒരു ട്വന്‍റി-20 മത്സരം അധികമായി കളിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മജോള പറഞ്ഞു.

അതേസമയം വാതുവയ്പ്പ്‌ വിവാദത്തില്‍പെട്ട പാക്ക്‌ ക്രിക്കറ്റ്‌ താരങ്ങളെ സ്കോട്‌ലന്‍ഡ്‌ യാര്‍ഡ്‌ ഇന്നു വീണ്ടും ചോദ്യം ചെയ്യും. ടെസ്റ്റ്‌ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്‌, ബോളര്‍മാരായ മുഹമ്മദ്‌ ആസിഫ്‌, മുഹമ്മദ്‌ ആമീര്‍ എന്നിവരെയാണ്‌ ഇന്നു വീണ്ടും ചോദ്യം ചെയ്യുക.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട്‌ ഇവരെ അറസ്റ്റു ചെയ്യുകയില്ലെന്ന്‌ പാക്ക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അറിയിച്ചു. ഇത്‌ രണ്ടാം തവണയാണ്‌ പൊലീസ്‌ ഇവരെ ചോദ്യം ചെയ്യുന്നത്‌. അന്വേഷണത്തിനായി കളിക്കാരെ ലണ്ടനിലെ പാക്ക്‌ ഹൈക്കമ്മിഷന്‍ ഓഫീസിലേക്ക്‌ വിളിപ്പിച്ചിട്ടുണ്ടെന്ന്‌ ടീം മാനേജര്‍ യാവര്‍ സയീദ്‌ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍