ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ട്വന്റി-20, ഏകദിന ടീം: പീറ്റേഴ്സണ്‍ പുറത്ത് (Shock as England drop Pietersen)
Bookmark and Share Feedback Print
 
പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ട്വന്റി-20, ഏകദിന മത്സരങ്ങള്‍ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് കെവിന്‍ പീറ്റേഴ്സണെ ഒഴിവാക്കി. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍‌സ് ക്രിക്കറ്റ് ബോര്‍ഡ് ഇത് സംബന്ധിച്ച് വ്യക്തത നല്‍കിയിട്ടുണ്ട്. ദേശീയ ടീമില്‍ നിന്ന് പുറത്താക്കിയതോടെ നിലവിലെ സീസണില്‍ സറേ ടീമിന് വേണ്ടി കളിക്കുമെന്ന് പീറ്റേഴ്സണ്‍ അറിയിച്ചു.

ടീമില്‍ പുറത്താക്കിയത് അറിഞ്ഞ ഉടനെ പീറ്റേഴ്സണ്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. ട്വന്റി-20 ലോകകപ്പിലെ കളിയിലെ കേമനെ ടീമില്‍ നിന്ന് പുറത്താക്കിയെന്നാണ് പീറ്റേഴ്സണ്‍ തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. വെസ്റ്റിന്‍ഡീസില്‍ നടന്ന ഐ സി സി ലോക ട്വന്റി-20 ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് പീറ്റേഴ്സണ്‍ നടത്തിയത്.

ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ അതീവ ദുഃഖമുണ്ടെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. തന്നെ പുറത്താക്കാനുള്ള കാരണം തനിക്ക് അറിയാമെന്നും മികച്ച ഫോം തുടരുകയാണ് തന്റെ ലക്‍ഷ്യമെന്നും ഉടന്‍ തന്നെ ടീമില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തില്‍ കളിക്കാന്‍ അവസരം തന്ന സറെയോട് ഏറെ നന്ദിയുണ്ടെന്നും പീറ്റേഴ്സണ്‍ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍