ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രശംസിച്ചുക്കൊണ്ട് പ്രമുഖ ഗായിക ആശാ ഭോസ്‌ലെ. ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍ ബാറ്റു ചെയ്യുമ്പോള്‍ കലാകാരന്‍ രാഗമാലപിക്കുന്നതു പോലെയാണ്. കളിയിലെ ഈ യഥാര്‍ഥ ഇതിഹാസം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന അര്‍ഹിക്കുന്നുവെന്നും ആശ അഭിപ്രായപ്പെട്ടു. ലങ്കയ്ക്കെതിരെ സച്ചിന്‍ അഞ്ചാം ഡബിള്‍ സെഞ്ച്വറി നേടിയതിനോട് പ്രതികരിക്കുകയായിരുന്നു ഗായിക.
'സച്ചിന് ഭാരതരത്‌ന നല്‍കണം. സച്ചിന്‍ അര്‍ഹിക്കുന്ന അംഗീകാരമാണിത്. വര്‍ഷങ്ങളായി സച്ചിന്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താനായി കളിക്കുകയാണ്. ക്രിക്കറ്റിലെ കേവലം ഒരു കളിക്കാരന്‍ മാത്രമല്ല സചിന്‍, കളിയിലെ കലാകാരന്‍ തന്നെയാണ്. ഗാരി സോബേഴ്‌സ്, ക്ലൈവ് ലോയ്ഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് തുടങ്ങിയവരുടെയൊക്കെ ബാറ്റിംഗ് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, സച്ചിനെപ്പോലെ ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. ക്രിക്കറ്റില്‍ സച്ചിന്റെ ശൈലിയോട് കിടപിടിക്കാന്‍ ആര്‍ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ലെന്നും ആശാ ഭോസ്‌ലേ പ്രതികരിച്ചു.
ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീക്കൊപ്പം ആല്‍ബത്തില്‍ പാടിയ ആശ, സച്ചിനൊപ്പം പാടുകയെന്നത് തന്റെ ഏറെക്കാലത്തെയും വലിയ ആഗ്രഹമെന്നും വെളിപ്പെടുത്തി: 'സച്ചിനോടൊപ്പവും എനിക്ക് പാടണം. എന്നെങ്കിലും അത് സാധ്യമാകുമോ എന്നറിയില്ല. കാരണം, സച്ചിന്‍ എന്നും തിരക്കിന്റെ ലോകത്താണ്. 2011ല്‍ നടക്കുന്ന ലോകകപ്പിനു ശേഷവും സചിന്‍ കളി തുടരണമെന്ന് ആശ ആവശ്യപ്പെട്ടു.