ധോനിക്ക്‌ സ്ഥാനം നഷ്ടമായേക്കും

ദുബായ്‌| WEBDUNIA| Last Modified വെള്ളി, 28 മെയ് 2010 (08:54 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോനിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന. സിംബാബ്‌വെ പര്യടനത്തില്‍ നിന്ന്‌ പിന്‍മാറിയതിനെത്തുടര്‍ന്നാണിത്. ഓരോ ഏകദിനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരത്തിന് അരശതമാനം റേറ്റിംഗ് കുറയും.

നിലവില്‍ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഓ‍സ്ട്രേലിയയുടെ മൈക്ക്‌ ഹസിയേക്കാള്‍ എട്ടു പോയിന്റു മാത്രമാണ്‌ ഇന്ത്യന്‍ നായകന് കൂടുതലുള്ളത്‌. ധോണിയെ കൂടാതെ, കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കര്‍(4), വീരേന്ദ്രര്‍ സേവാഗ്‌(11), യുവ്‌രാജ്‌ സിങ്‌(14), ഗൗതം ഗംഭീര്‍(23) എന്നിവരുടെ സ്ഥാനങ്ങളും പിന്നോട്ട്‌ പോയേക്കും.

അതേസമയം, പതിനാറാം സ്ഥാനത്തുള്ള സുരേഷ്‌ റെയ്നയ്ക്കും ഇരുപത്തിയൊന്നാം സ്ഥാനത്തുള്ള വിരാട്‌ കോഹ്‌ലിക്കും റാങ്കിംഗില്‍ മുന്നേറ്റം നടത്താനുള്ള മികച്ച അവസരമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :