അഫ്രീദി ഇപ്പോള്‍ ധോണിയ്ക്ക് പഠിക്കുകയാണ്

ലാഹോര്‍| WEBDUNIA|
PRO
പാകിസ്ഥാന്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായി കൂടി നിയമിതനായതോടെ ഷാഹിദ് അഫ്രീദി ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പഠിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഇന്ത്യന്‍ നായകന്‍ ധോണി മുന്നില്‍ നിന്ന് നയിക്കുന്നത് കണ്ടു പഠിക്കാനാണ് അഫ്രീദിയുടെ ശ്രമം.

നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയെന്നത് തന്‍റെ ചുമതലയെന്ന് അഫ്രീദി പറയുന്നു. സ്വന്തം പ്രകടനങ്ങളിലൂടെ നായകന്‍ മാതൃക കാട്ടിയാല്‍ മറ്റ് താരങ്ങളും പുറകെ വന്നുകൊള്ളും. ഇന്ത്യന്‍ നായകനാവുമ്പോള്‍ ധോണി വെറും ജൂനിയര്‍ താരമായിരുന്നു. എന്നാല്‍ സ്വന്തം പ്രകടനങ്ങളിലൂടെ ധോണി സീനിയര്‍ താരങ്ങളുടെ വരെ ആദരവ് പിടിച്ചുപ്പറ്റി. ടെസ്റ്റില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തും ഏകദിനത്തില്‍ രണ്രാം സ്ഥാനത്തും എത്തിക്കുകയും ചെയ്തു. ഇത് മാതൃകയാക്കാനാണ് എന്‍റെ തീരുമാനം.

എന്‍റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് പാക് നായകത്വം. നാലുവര്‍ഷമായി ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് ഇംഗ്ലീഷ് സാഹചര്യത്തില്‍ പാകിസ്ഥാനെ ആറു ടെസ്റ്റുകളില്‍ ഞാന്‍ നയിക്കുന്നത്.

ഏകദിനങ്ങളിലും ട്വന്‍റി-20 മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി ടെസ്റ്റ് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ രാജ്യ എന്നെ ആ‍വശ്യപ്പെടുമ്പോള്‍ അത് നിരാകരിക്കാന്‍ എനിക്കാവില്ല. മൂന്നു ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാവാനുള്ള തീരുമാനം തന്‍റേത് മാത്രമാണെന്നും അഫ്രീദി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :