ലളിത് മോഡിയ്ക്ക് വാതുവയ്പ് ബന്ധവും

PRO
ഐപിഎല്‍ രൂപീകരണ ഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്ക്‌ സംഘടിപ്പിക്കപ്പെട്ട ടീമാണ്‌ രാജസ്ഥാന്‍ റോയല്‍സ്‌. റോയല്‍സിന്റെ ഉടമകളെന്ന്‌ അറിയപ്പെടുന്നത്‌ മനോജ്‌ ബദാലെ, മുംബൈ എജ്യുക്കേഷന്‍ ട്രസ്റ്റ്‌, രഞ്ജിത്‌ താക്കറെ എന്നിവരാണ്‌. 25 ശതമാനം ഓ‍ഹരികള്‍ സുരേഷ്‌ ചെല്ലാറാമിനാണ്‌. സുരേഷ്‌ മോഡിയുടെ ഉറ്റബന്ധുവാണ്. ആദ്യ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജ്സഥാന്‍ റോയല്‍സ്‌ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടു വിജയിക്കുകയും ചെയ്തു.

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ 55% ഓ‍ഹരികളാണ്‌ ഷാരൂഖ്‌ ഖാനിനുള്ളത്‌. ബാക്കി 45% ഓ‍ഹരി ജൂഹി ചൗളയുടെ ഭര്‍ത്താവ്‌ ജെ മേത്തയുടെ പേരിലാണ്‌. ജെ മേത്തയുടെ കമ്പനിയായ ദി സീ ഐലന്‍ഡ്സ്‌ ലിമിറ്റഡ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌ മൗറീഷ്യസിലാണ്‌. മേത്തയുടെ പിന്നില്‍ മോഡിയാണെന്നാണ്‌ ആരോപണം.

നെസ്‌ വാഡിയ, മൊഹിത്‌ ബര്‍മന്‍, പ്രീതി സിന്‍റ, കരണ്‍ പോള്‍ എന്നിവരാണ്‌ പഞ്ചാബ്‌ കിംഗ്സ് ഇലവന്റെ ഉടമസ്ഥര്‍. എന്നാല്‍ 100% ഓ‍ഹരിയും ഇവരുടെ പേരിലാണെന്ന്‌ ഉറപ്പു പറയാന്‍ ഇവര്‍ കൂട്ടാക്കുന്നില്ല. ഡല്‍ഹി ആസ്ഥാനമായ ബിപിഒ കമ്പനിയായ നെറ്റ്‌ലിങ്ക്‌ ബ്ലൂ ഉടമ ആകാശ്‌ അറോറയ്ക്ക്‌ പഞ്ചാബിന്റെ ഓ‍ഹരി ഉണ്ടെന്ന്‌ ആരോപണമുണ്ട്‌. അറോറ മോഡിയുടെ ബിനാമിയാണെന്നാണ്‌ ആരോപണം. മൊഹിതിന്റെ സഹോദരന്‍ ഗൗരവ്‌ ബര്‍മന്‍ ലളിത്‌ മോഡിയുടെ ഉറ്റബന്ധുവിനെയാണ്‌ വിവാഹം ചെയ്‌തിരിക്കുന്നത്‌. പഞ്ചാബ്‌ കിംഗ്സ് ടീമില്‍ ഓ‍ഹരി ഉണ്ടെന്ന്‌ ഗൗരവ്‌ ബര്‍മന്‍ സമ്മതിക്കുന്നുണ്ട്‌.

ഇതൊക്കെ സര്‍ക്കാര്‍ അന്വേഷിക്കുന്നതിനു മുമ്പു തന്നെ വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതാണ്‌. എന്നാല്‍, കപില്‍ ദേവിന്റെ ഐസിഎല്‍ തകര്‍ക്കാനുള്ള വ്യഗ്രതയില്‍ ബിസിസിഐ എല്ലാത്തിനും നേരെ കണ്ണടച്ചു. കേന്ദ്ര കൃഷിമന്ത്രിയും അടുത്ത ഐസിസി തലവനുമായ ശരദ്‌ പവാറിന്‍റെ പിന്തുണയാണ് എല്ലാ സമയത്തും മോഡിയ്ക്ക് പിന്‍‌ബലമായത്. മോഡിക്കെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്‌ വെളിച്ചം കാണാതിരുന്നതിനും കാരണം ഇതു തന്നെയാണ്.

അടുത്ത ഐ സി സി തലവനാവണമെങ്കില്‍ പവാറിന് മോഡിയുടെ മണി പവര്‍ വേണം. പവാര്‍ സ്ഥാനമൊഴിയുമ്പോള്‍ ബി സി സി ഐ വൈസ് പ്രസിഡന്‍റ് കൂടിയായ ലളിത് മോഡിയ്ക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഇതിനെതിരെ ബി സി സി ഐയില്‍ തന്നെ ചിലര്‍ കച്ച മുറുക്കിയതോടെ മോഡിയുടെ വീഴ്ച അനിവാര്യമാണെന്ന കണക്കുക്കൂട്ടലിലാണ് ക്രിക്കറ്റ് പ്രേമികള്‍.

റിപ്പോര്‍ട്ടിലെ ചില പ്രധാന കണ്ടെത്തലുകള്‍:

1. ലളിത്‌ മോഡിക്കും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കുറഞ്ഞത്‌ മൂന്ന്‌ ഐപിഎല്‍ ടീമുകളിലെങ്കിലും നിക്ഷേപമുണ്ട്‌. ( രാജസ്ഥാന്‍ റോയല്‍സ്‌, കിങ്ങ്സ്‌ ഇലവന്‍ പഞ്ചാബ്‌, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌).

2. ആദ്യ രണ്ട്‌ ഐപിഎല്‍ ടൂര്‍ണമെന്റുകളിലും ലളിത്‌ മോഡിക്കു വേണ്ടിയോ അദ്ദേഹത്തിന്റെ അറിവോടു കൂടിയോ വാതുവയ്പു നടന്നു.

3. മോഡിക്കു താല്‍പര്യമുള്ള ഐപിഎല്‍ ടീമുകള്‍ക്കു വേണ്ടി മല്‍സരഫലം മാറ്റിമറിക്കപ്പെട്ടു.

4. രാജസ്ഥാനില്‍ ക്രമവിരുദ്ധമായ വന്‍ ഭൂമി ഇടപാടുകള്‍ മോഡി നടത്തിയിട്ടുണ്ട്‌.

5. വിദേശരാജ്യങ്ങളിലും ഇന്ത്യയിലും രൂപീകരിച്ച കമ്പനികള്‍ വഴി കണക്കില്‍ പെടാത്ത കോടി കണക്കിനു രൂപയുടെ കൈമാറ്റം നടത്തി.

മുംബൈ| WEBDUNIA|
6. കള്ളപ്പണം സ്വരൂപിക്കലും വെളുപ്പിക്കലും നിര്‍ബാധം നടക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :