ന്യൂഡല്‍ഹി, ബുധന്‍, 10 മാര്‍ച്ച് 2010( 16:07 IST )
PRO
സച്ചിന് ഭാരത് രത്ന നല്‍കണമെന്ന് രാജ്യസഭയും. വനിതാ ബില്ലിന്‍റെ കാര്യത്തില്‍ ഇന്നലെ പരസ്പരം പോരടിച്ചു നിന്നവര്‍ ഒറ്റക്കെട്ടായാണ് സച്ചിന് ഭാരത് രത്ന നലകണമെന്ന ആവശ്യത്തെ പിന്തുണച്ചത്. എന്‍ സി പിയിലെ രഞ്ജിത് സിങ് വിജയ് സിംഗ് പാട്ടീലാണ് സഭയില്‍ സച്ചിന് ഭാരത് രത്ന നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്.
സച്ചിന് ഭാരത് രത്ന നല്‍കുന്നത് രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രചോദനമായിരിക്കുമെന്നും രഞ്ജിത് സിംഗ് പറഞ്ഞു. പതിനാറാം വയസ്സില്‍ അരങ്ങേറിയതു മുതല്‍ എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരു പോലെ സന്തോഷിപ്പിക്കാന്‍ സച്ചിനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭയിലെ ഭൂരിപക്ഷം അംഗങ്ങളും രഞ്ജിത് സിംഗിന്‍റെ അഭിപ്രായത്തോട് യോജിച്ചു. സച്ചിന് ഭാരത് രത്ന നല്‍കണമെന്ന ശിവസേന അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും മുന്‍ കാലതാരങ്ങളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 200 റണ്‍സ് നേടി സച്ചിന്‍ ലോക റെക്കോറ്ഡിട്ടിരുന്നു.