ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഐപിഎല്‍ ഫൂട്ടേജുകള്‍ നല്‍കില്ലെന്ന് മോഡി (Adamant Modi says don’t need news channels)
Bookmark and Share Feedback Print
 
PRO
ഐ പി എല്‍ മത്സരങ്ങളുടെ വീഡിയോ ഫൂട്ടേജുകള്‍ പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമായി (എന്‍ ബി എ) ഒത്തുതീര്‍പ്പിനില്ലെന്ന് ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡി. വാര്‍ത്താ ചാനലുകള്‍ ഐ പി എല്‍ ബഹിഷ്കരിച്ചാലും ടൂര്‍ണമെന്‍റിന്‍റെ റേറ്റിംഗ് കുറയാന്‍ പോവുന്നില്ലെന്നും മോഡി വ്യക്തമാക്കി.

‘സത്യത്തില്‍ വാര്‍ത്താചാനലുകളുടെ നടപടി ഐ പി എല്ലിന്‍റെയും സോണി ടിവിയുടെയും റേറ്റിംഗ് ഉയര്‍ത്തുകയാണ് ചെയ്യുക. കളി കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും സോണി ടി വി കാണും. ഉപാധികളില്ലാതെ എന്‍ ബി എ ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണെങ്കില്‍ പരിഗണിക്കാം’. അവര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് എന്‍ ബി എയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മോഡി പറഞ്ഞു. ഐ പി എല്ലിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും മോഡി അറിയിച്ചു.

മത്സരങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളിലും പ്രോഗ്രാമുകളിലും കാണിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകളില്‍ പ്രതിഷേധിച്ചാണ്‌ ന്യൂസ്‌ ബ്രോഡ്കാസ്റ്റേഴ്സ്‌ അസോസിയേഷനില്‍ അംഗമായ 34 ചാനലുകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ബഹിഷ്ക്കരിക്കുന്നത്‌. വാര്‍ത്താ ചാനലുകള്‍ക്ക് ഒരു ബുള്ളറ്റിനില്‍ 30 സെക്കന്‍ഡും ഒരു ദിവസത്തേക്ക് രണ്ടര മിനിറ്റും മത്സര രംഗങ്ങള്‍ മാത്രമേ സംപ്രേഷണത്തിന് അനുവദിക്കൂ എന്നാണ് ഐ പി എല്‍ നിലപാട്.

എന്നാല്‍ ഒരു വാര്‍ത്തയില്‍ രണ്ട്‌ മിനിറ്റ്‌ ദൃശ്യങ്ങളും ഒരുകളിയിലെ അഞ്ചരമിനിറ്റ്‌ ദൃശ്യങ്ങളും കാണിക്കാന്‍ അനുവദിക്കണമെന്നാണ് എന്‍ ബി എയുടെ ആവശ്യം.ഫോട്ടോകള്‍ നല്‍കുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്കുകളെ തുടര്‍ന്ന്‌ രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ ഐപിഎല്‍ നേരത്തെ തന്നെ ബഹിഷക്കരിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍