ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » കിംഗ്സ് ഇലവന്‍ ഹീറോ ഹോണ്ട വാങ്ങി (Hero Honda buys Kings XI Punjab IPL team)
Bookmark and Share Feedback Print
 
PRO
ഐപി‌എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബ് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായ ഹീറോ ഹോണ്ട വാങ്ങി. 260 മില്യന്‍ യു‌എസ് ഡോളറിനാണ് ഇടപാട്. ബോളിവുഡ് താരം പ്രീതി സിന്‍റയുടെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ള ടീമായിരുന്നു പഞ്ചാബ് കിംഗ്സ് ഇലവന്‍.

അപ്രതീക്ഷിതമായ ഇടപാട് ബോളിവുഡിനെയും ക്രിക്കറ്റ് ലോകത്തെയും അമ്പരപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഇടപാടിന് അന്തിമരൂപമായത്. ഇതാദ്യമായാണ് ഒരു ഐപി‌എല്‍ ടീം ഉടമസ്ഥരില്‍ നിന്ന് പൂര്‍ണ്ണമായി മറിച്ചുവില്‍‌ക്കപ്പെടുന്നത്.

നേരത്തെ മറ്റൊരു ടീമായ രാജസ്ഥാന്‍ റോയല്‍‌സ് 12 ശതമാനം ഓഹരികള്‍ വില്‍‌പനയ്ക്ക് വെച്ചിരുന്നു. ബോളിവുഡ് താരം ശില്‍‌പാ ഷെട്ടിയായിരുന്നു ഇത് സ്വന്തമാക്കിയത്.

ടീമിന്‍റെ കച്ചവടത്തെക്കുറിച്ച് പ്രീതി ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പ്രീതി സിന്‍റയുടെ കാമുകന്‍ ആയിരുന്നു ബിസിനസുകാരനായ നെസ് വാദിയ. ഇവര്‍ തമ്മില്‍ കുറച്ചുനാളായി സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതാണ് ടീ‍മിന്‍റെ വില്‍‌പനയിലെത്തിച്ചതെന്നാണ് വിവരം. നെസ് വാദിയയെ കൂടാ‍തെ മോഹിത് ബര്‍മ്മന്‍, കരണ്‍ പോള്‍ എന്നിവരായിരുന്നു ടീമിന്‍റെ പങ്കാ‍ളികള്‍.

ഇന്ത്യന്‍ താരം യുവരാജ് സിംഗ് ആയിരുന്നു പഞ്ചാബ് കിംഗ്സ് ഇലവന്‍റെ ആദ്യ ക്യാപ്റ്റന്‍. എന്നാല്‍ അടുത്തിടെ യുവരാജിനെ നീക്കി ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയെ ടീമിന്‍റെ നായകസ്ഥാനം ഏല്‍പിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍