ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ധോണിപ്പടയോട്ടം നിലച്ചു (South Africa registers innigs win)
Bookmark and Share Feedback Print
 
PRO
ടെസ്റ്റില്‍ ധോണിപ്പടയുടെ അപരാജിത കുതിപ്പിന് നാഗ്പൂരില്‍ അവസാനം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സിനും ആറു റണ്‍സിനും അടിയറവ് പറഞ്ഞ ഇന്ത്യ ധോണിയുടെ നായകത്വത്തിനു കീഴില്‍ ടെസ്റ്റിലെ ആദ്യ തോല്‍‌വി രുചിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നാല്‍‌പ്പത്തിയാറാം സെഞ്ച്വറിയ്ക്കും വാലറ്റത്തിന്‍റെ ചെറുത്തു നില്‍പ്പിനും ഇന്ത്യയുടെ ഇന്നിംഗ്സ് തോല്‍‌വി ഒഴിവാക്കാനായില്ല.

സ്കോര്‍: ദക്ഷിണാഫ്രിഒക്ക 558/6, ഇന്ത്യ 233, 319. ഡബിള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ച ഹാഷിം അം‌ലയാണ് കളിയിലെ കേമന്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയോടുള്ള മൂന്നാമത്തെ ഇന്നിംഗ്സ് തോല്‍‌വിയാണിത്.

66/2 എന്ന നിലയില്‍ നാലാം ദിനം ഇന്നിംഗ്സ് പരാജയമൊഴുവാക്കാനായി പാഡണിഞ്ഞ ഇന്ത്യക്ക് തുടക്കത്തിലേ മുരളി വിജയ്‌യുടെ (32) വിക്കറ്റ് നഷ്ടമായി. തൊട്ടു പുറകെ ആദ്യ ഇന്നിംഗ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ ബദരീനാഥും (6) മടങ്ങിയതോടെ ഇന്ത്യ നാണംക്കെട്ട തോല്‍‌വിയിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയെങ്കിലും സച്ചിന് കൂട്ടായി ധോണി എത്തിയതോടെ ഇന്ത്യ പതുക്കെ ഉയിര്‍ത്തെഴുന്നേറ്റു.

ഭാഗ്യവും ആക്രമണവും ഒത്തുചേര്‍ന്നപ്പോള്‍ സച്ചിന്‍ അതിവേഗം 46 ആം സെഞ്ച്വറിയിലേക്ക് കുതിച്ചു. ഉച്ച ഭക്ഷണത്തിനുശേഷം സെഞ്ച്വറി തികച്ച സച്ചിനെ (100) മടക്കി ഹാരിസ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരശ്ശീലയിട്ടു. തട്ടി മുട്ടി 25 റണ്‍സെടുത്ത ധോണിയും ഹാരിസിന് വിക്കറ്റ് നല്‍കി മടങ്ങി.

എന്നാല്‍ വാലറ്റത്ത് വൃദ്ധിമാന്‍ സാഹയും (35), ഹര്‍ഭജന്‍ സിംഗും (39), സഹീര്‍ ഖാനും (33) ചേര്‍ന്ന് നടത്തിയ പോരാട്ടം ഇന്ത്യയെ ഇന്നിംഗ്സ് പരാജയമെന്ന നാണക്കേടില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും വാലരിഞ്ഞ കാലിസും സ്റ്റെയിനും ചേര്‍ന്ന് ഇന്ത്യന്‍ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു. പരമ്പരയിലെ അവസാന റ്റെസ്റ്റ് 14ന് കൊല്‍ക്കത്തയില്‍ തുടങ്ങും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍