ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ഞാന്‍ ട്വന്‍റി-20 സ്പെഷലിസ്റ്റല്ല: പത്താന്‍ (Wish to get rid of T20 specialist tag: Yusuf)
Bookmark and Share Feedback Print
 
PRO
ട്വന്‍റി-20 സ്പെഷലിസ്റ്റെന്ന പദവി തനിക്ക് ബാധ്യതയാണെന്ന് യൂസഫ് പത്താന്‍. ദുലീപ് ട്രോഫി ഫൈനലില്‍ രണ്ടിംങ്ങ്സിലും സെഞ്ച്വറി നേടി പശ്ചിമമേഖലയെ വിജയത്തിലേക്ക് നയിച്ച പ്രകടനം ട്വന്‍റി-20 സ്പെഷലിസ്റ്റെന്ന തന്‍റെ ഇമേജിന് മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും പത്താന്‍ പറഞ്ഞു.

ദുലീപ് ട്രോഫി ഫൈനലിലെ പ്രകടനം എന്‍റെ കരിയറിലെ എറ്റവും മികച്ചതാണ്. ഈ പ്രകടനത്തോടെ ട്വന്‍റി-20 സ്പെഷലിസ്റ്റെന്ന എന്‍റെ ഇമേജ് മാറുമെന്നാണ് കരുതുന്നത്. എങ്ങനെയാണ് എനിക്ക് ഇത്തരത്തിലൊരു പ്രതിച്ഛായ വന്നതെന്ന് അറിയില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതില്‍ നിരാശയില്ല. മികച്ച പ്രകടനം നടത്തിയില്‍ ടീമില്‍ തിരിച്ചെത്താന്‍ ഇനിയും അവസരമുണ്ട്.

പ്രതിഭയുളള ഒട്ടേറെ താരങ്ങളുടെ സാന്നിധ്യത്തില്‍ ടീമില്‍ ഇടം ലഭിക്കാനായി കടുത്ത മത്സരമാണുള്ളത്. അതിനാല്‍ മികച്ച പ്രകടനത്തോടെ സെലക്ടര്‍മാരില്‍ മതിപ്പുളവാക്കുക എന്നത് മാത്രമാണ് കാര്യമെന്നും യൂസഫ് പറഞ്ഞു.

എല്ലാവരും പന്തില്‍ കടിക്കാറുണ്ടെന്ന ഷഹീദ് അഫ്രീദിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും യൂസ്ഫ് വ്യക്തമാക്കി. അഫ്രീദി കടിച്ചതുപോലെ പന്തില്‍ ആരെങ്കിലും കടിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും യൂസഫ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍